ചേലേരി: കുട്ടികളിൽ വായന ശീലം പരിപോക്ഷിപ്പിക്കുന്നതിൻ്റെ ഭാഗമായി ബാലസംഘം തെക്കെക്കര മടപുരയുനിറ്റും വളവിൽ ചേലേരി പ്രഭാത് വായനശാലയും ചേർന്ന് വായന ചലഞ്ച് സംഘടിപ്പിക്കുന്നു ഏപ്രിൽ 6 മുതൽ മെയ് 30 വരെ നടക്കുന്ന വായന ചലഞ്ച് എന്ന പരിപാടി ഏപ്രിൽ 6 ന് ഞായറാഴ്ച വൈകുന്നേരം തെക്കെക്കര അംഗൻവാടിക്ക് സമീപം ലൈബ്രറി കൗൺസിൽ അംഗം പി വിനോദ് ഉൽഘാടനം ചെയ്യുതു. നിഷകുമാരി അദ്ധ്യക്ഷൻ വഹിച്ചു ബാലസംഘം ചേലേരിവില്ലേജ് ജോ കൺവീനർ കെ. ചന്ദ്രൻ സ്വാഗതം പറഞ്ഞു. എഴുത്തുകാരിയും കവിയുമായ ബീന ചേലേരി രഘുനാഥൻ.പി ശ്രീനിവാസൻ സി,വി എന്നിവർ സംസാരിച്ചു.നമ്മുടെ പ്രദേശത്തെ മുഴുവൻ കുട്ടികളേയും പങ്കെടുപ്പിക്കാനും കൂടുതൽ പുസ്തകം വായിച്ച് കുറിപ്പ് എഴുതുന്ന കുട്ടികൾക്ക് വിസ്മയപാർക്ക്ലേക്ക് സൗജ്യന ടിക്കേറ്റും മറ്റ് നിരവധി സമ്മാനങ്ങളും നൽക്കുന്നതാണ് . ഈ അവസരം കൊച്ച് കൂട്ടുകരും രക്ഷിതാക്കളും ഉപയോഗപെടുത്തുക. വായനയാണ് ലഹരി എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

