കണ്ണൂർ: മുഴപ്പിലങ്ങാട് എ എ ഫസിഐ ഗോഡൗണിനു സമീപം ദേശീയപാത യിൽ നിർത്തിയിട്ട ലോറി യുടെ പിറകിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്കേറ്റു. കാപ്പാട് ചോയ്യാൻ മുക്കിലെ ചെവിടൻചാൽ സിൽ സി.സി. ജിതിൻ (ഉ ണ്ണി-38) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30- ഓടെ അമ്മയോടൊപ്പം തലശ്ശേരിയിലേക്ക് പോകുന്നതിനിടയിൽ മുഴപ്പിലങ്ങാട്ടാണ് അപകടം.. ഇരു കൈകൾക്കും പരിക്കേറ്റ അജിത ആശുപത്രിയിൽ ചികിത്സയിലാ ണ്. എടക്കാട് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂർ ജില്ലാ ആ ശുപത്രി മോർച്ചറിയിലേക്കു മാറ്റി. വെള്ളിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തി നുശേഷം ഉച്ചയ്ക്ക് 12 മുതൽ കാപ്പാട് ചോയിയാൻ മൂലയിലെ വീട്ടിൽ പൊതുദർശനത്തിനുവ യ്ക്കുന്ന മൃതദേഹം ഉച്ചകഴി ഞ്ഞ് മൂന്നിന് പാലയാട് യൂണിവേഴ്സിറ്റി-അണ്ട ല്ലൂർക്കാവ് റോഡിലുള്ള അച്ഛൻ്റെ തറവാട് വീടായ കിളയിൽ വീട്ടുവളപ്പിൽ സംസ്കരിക്കും. ജി തിൻ അവിവാഹിതനാണ്. തോട്ടട റിനോൾട്ട് കാർ ഷോറൂമിലെ മാർക്കറ്റിങ് ജീവനക്കാരനാണ്. അച്ഛൻ: റിട്ട. എസ്ഐ പ ങ്കജാക്ഷൻ. സഹോദര ങ്ങൾ: റിദിൻ (മലേഷ്യ), രാഹുൽ (ബെംഗളൂരു).
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

