വളപട്ടണം .പൊതു സ്ഥലത്ത് പകർച്ചവ്യാധി പരത്തും വിധം അറവ് മാലിന്യങ്ങൾ തള്ളിയ ഗുഡ്സ് ഓട്ടോ ഡ്രൈവറെ പോലീസ് പിടികൂടി. കണ്ണൂർ സിറ്റി ചാലാട് സ്വദേശി വി.കെ.മുഹമ്മദ് ഇർഫാനെ (26)യാണ് എസ്.ഐ.പി.ഉണ്ണികൃഷ്ണനും സംഘവും പിടികൂടിയത്.ഇന്ന് പുലർച്ചെ 1.30 മണിയോടെഅഴീക്കോട് മീൻകുന്ന് വെച്ചാണ് ഇയാൾ പോലീസ് പിടിയിലായത്.പ്രതി മാലിന്യവുമായെത്തിയ കെ.എൽ.13.ആർ.0722 നമ്പർ ഗുഡ്സ് ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

