കണ്ണാടിപറമ്പ:
ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക , അംഗനവാടി ജീവനക്കാരുടെ ആനുകൂല്യം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കണ്ണാടിപ്പറമ്പ , നാറാത്ത് മണ്ഡലം കമ്മിറ്റികൾ നാറാത്ത് പഞ്ചായത്തിന് മുന്നിൽ ധർണ്ണ നടത്തി , ഡിസിസി ജനറൽ സെക്രെട്ടറി രജിത് നാറാത്ത് ധർണ്ണ ഉദ്ഘാടനം ചെയ്തു , ജയചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷനായി .
മോഹനാംഗൻ , രാജൻ കെ ,നാരായണൻ മാസ്റ്റർ , നികേത് നാറാത്ത് , സജേഷ് കല്ലേൻ , ബേബി രാജേഷ് , സുധീഷ് ,സി വിനോദ് , ഭാഗ്യനാഥൻ ,ഖൈറുന്നിസ തുടങ്ങിയവർ സംസാരിച്ചു .മനീഷ് കണ്ണോത് നന്ദി പ്രകാശിപ്പിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

