കണ്ണാടിപ്പറമ്പ്: NFPEU സംസ്ഥാന സെക്രട്ടറി, നാറാത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർ, കണ്ണാടിപ്പറമ്പ് ബേങ്ക് ഡയറക്ടർ, CPM LC മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ച എ. കുഞ്ഞനന്തന്‍ രണ്ടാം ചരമവാർഷിക അനുസ്മരണം സംഘടിപ്പിച്ചു. പാർടി മട്ടന്നൂർ ഏരിയാ സെക്രട്ടറി എം.രതീഷ് ഉദ്ഘാടനം ചെയ്തു. കെ. ബൈജു പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ. സന്തോഷ് സ്വാഗതം ചെയ്തു. ലോക്കൽ സെക്രട്ടറി ടി.അശോകൻ അധ്യക്ഷത വഹിച്ചു.
