പഴയങ്ങാടി : രാമപുരം പാലത്തിന്റെ ഡിവൈഡറിൽ ചരക്കുലോറി പാഞ്ഞുകയറി. പഴയങ്ങാടി ഭാഗത്തുനിന്ന് പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്കുലോറിയാണ് അപകടത്തിൽപ്പെട്ടത്. പഴയപാലവും പുതിയ പാലവും വേർതിരിക്കുന്ന ഡിവൈഡറിലേക്ക് പത്തുമീറ്ററിലധികം നീളത്തിലാണ് കയറിയത്. ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം.
ഇടതുഭാഗത്തെ ചക്രങ്ങൾ ഉൾപ്പെടെ പൊന്തിയനിലയിലാണ്. ലോറിയുടെ നടുഭാഗം ഡിവൈഡറിലും വലതുഭാഗം റോഡിൽ കുത്തിയ നിലയിലുമായതിനാൽ ലോറി മറിഞ്ഞില്ല. അതിനാൽ ആളപായമുണ്ടായില്ല. ലോറി മറിഞ്ഞുവീണിരുന്നെങ്കിൽ ആളപായത്തോടൊപ്പം ഗതാഗതപ്രശ്നവും ഉണ്ടായേനെ. തമിഴ്നാട് രജിസ്ട്രേഷനിലുള്ളതാണ് നാഷണൻ പെർമിറ്റുള്ള ചരക്കുലോറി. സംഭവമറിഞ്ഞ് പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

