കണ്ണൂർ: പിടികൂടിയത് മയക്കു മരുന്ന് കടത്താൻ ഉപയോഗിച്ച കാറും ലക്ഷങ്ങളുടെ മാരക ലഹരിമരുന്നുമായി നാറാത്ത് സ്വദേശികളായ രണ്ടു പേർ എക്സൈസിന്റെ പിടിയിലായത് . നാറാത്ത് ഷാമിലാസ് വീട്ടിൽ മുഹമ്മദ് ഷഹീൻ യൂസഫ് (26), കയരളം സൽവ മൻസിലിൽ മുഹമ്മദ് സിജാഹ (33) എന്നിവരെയാണ്
കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സി.ഷാബുവും സംഘവും പിടികൂടിയത്.
നാറാത്ത്ടി സി
ഗേറ്റിലെ ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നുമാണ്17.215 ഗ്രാം മെത്തഫിറ്റാമിൻ, 2.55 കിലോഗ്രാം കഞ്ചാവ്, 93.65 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 35 മില്ലിഗ്രാം എൽ എസ് ഡി സ്റ്റാമ്പ്എന്നിവയുമായാണ് യുവാക്കൾ പിടിയിലായത്.
മയക്കു മരുന്ന് കടത്താൻ ഉപയോഗിച്ച കെ .എൽ. 13 .എ.വൈ.9944 നമ്പരുള്ള ആഡംബര കാർ കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ
പ്രതികളുടെ മൊബൈൽ ഫോണുകളും കഞ്ചാവ് തൂക്കാൻ ഉപയോഗിച്ച തൂക്ക മെഷീനുകളും വീട്ടിൽ നിന്നും പിടികൂടി.റെയ്ഡിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ സന്തോഷ് തൂനോളി, അബ്ദുൽ നാസർ. ആർ. പി. ,പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് മാരായ വിനോദ് കുമാർ എം സി, സുഹൈൽ പി പി, ജലീഷ് പി, ഉമേഷ് കെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർ അജിത് സി, ഇസ്മായിൽ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിൻ വി വി, ഫസൽ കെ ടി വനിത സിവിൽ എക്സൈസ് ഓഫീസർ അശ്വതി എന്നിവരും ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

