വിദ്യാർത്ഥിയെ മർദ്ദിച്ച മൂന്നു ബസ് ജീവനക്കാർക്കെതിരെ കേസ്. മയ്യിൽ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക്

Kannadiparamba online news

മയ്യിൽ: ബസ് സ്റ്റോപ്പിൽ വെച്ച് വിദ്യാർത്ഥികളെ കയറ്റാതെ ബസുകൾ ഓടിച്ചു പോകുന്നത് സംബന്ധിച്ച് സംസാരിക്കാൻ ചെന്ന വിദ്യാർത്ഥിയെ സ്വകാര്യ ബസ് ജീവനക്കാർ മർദ്ദിച്ചു എന്ന പരാതിയിൽ മൂന്നു പേർക്കെതിരെ കേസ്. മയ്യിൽ ഐ ടി എം കോളേജിലെ എംബിഎ ഒന്നാം വർഷ വിദ്യാർത്ഥി ഇരിട്ടി അടക്കാത്തോട് സ്വദേശി എൻ.എ.മുഹമ്മദ് അനീസിൻ്റെ (23) പരാതിയിലാണ് നായാട്ടു പാറകണ്ണൂർ റൂട്ടിലോടുന്ന മുമ്മൂസ് ബസിലെ ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തത്. ആറാം തീയതി വൈകുന്നേരം 4.10 മണിക്ക് ആണ് സംഭവം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

അതേ സമയം ബസ് ജീവനക്കാരെ വിദ്യാർത്ഥികൾ മർദ്ദിച്ചുവെന്നാരോപിച്ച് മയ്യിൽ റൂട്ടിൽ വെള്ളിയാഴ്ച സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്ക് നടത്തി വരികയാണ്. വ്യാഴാഴ്ച വൈകീട്ട് നാലിന് മൂമ്മൂസ് ബസ് ജീവനക്കാർ പാവനൂർ മൊട്ട ഐ.ടി.എം. കോളജ് വിദ്യാാർഥികളുമായി വാക്‌തർക്കമുണ്ടായിരുന്നു. പ്രശ്നം പരിഹരിക്കുകയും കണ്ണൂരിൽ നിന്ന് തിരിച്ചു മയ്യിൽ എത്തിയ ബസ് തടഞ്ഞു നിർത്തി നാട്ടുകാർ മർദിച്ചുവെന്നാണ് പറയുന്നത്. ബസ് ജീവനക്കാരെ മർദിച്ചിട്ടില്ലെന്നും നിസാര കാരണത്തിനാണ് പണിമുടക്ക് തീരുമാനമെന്നും നാട്ടുകാർ പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!