നൃത്തത്തിന് ഹൃദയത്തിൻ്റെ കയ്യൊപ്പ്; പ്രതിഫലം വാങ്ങാതെ ടീച്ചറുടെ നൃത്ത പരിശീലത്തിന് മൂന്നാണ്ട്

Kannadiparamba online news


കണ്ണാടിപ്പറമ്പ്: വനിതാദനത്തിൽ ഓർക്കപ്പെടേണ്ട പേരാണ് സജില എന്ന കുട്ടികളുടെ പ്രിയപ്പെട്ട സജിലാൻ്റി ഒരു ലാഭേച്ഛയും ഇല്ലാതെ കണ്ണാടിപ്പറമ്പിലെ 12 ഓളം കുട്ടികൾക്ക് നൃത്ത പരിശീലനം നൽകി .എന്നും കുട്ടികളോടൊപ്പം കണ്ണാടിപ്പറമ്പിലെ വിവിധ വേദികളിലും പരിസരത്തുള്ള ക്ഷേത്ര ഉത്സവ പരിപാടികളിലും വ്യത്യസ്തമായ അവതരണ മികവോടെ ഫ്യൂഷൻ ഡാൻസും കൈകൊട്ടി കളിയും അവതരിപ്പിച്ചു, മിന്നും പ്രകടനം കാഴ്ചവെച്ച് കാണികളുടെ മനം കവർന്ന നീലാംബരി ടീമിനെയുo അവരുടെ പ്രിയപ്പെട്ട ടീച്ചറേയും ശ്രദ്ധിക്കാത്തവർ ഉണ്ടാവില്ല.കഴിഞ്ഞ മൂന്ന് വർഷങ്ങളായി കണ്ണാടിപറമ്പ് ദേശസേവയു.പി സ്കൂളിലെ ആറാം ക്ലാസിലെ ഡാൻസിൽ മികവ് പുലർത്തുന്ന പതിനഞ്ചോളം ഓളം കുട്ടികൾക്ക് തൻ്റെ വാടകയ്ക്ക് താമസിക്കുന്ന ചെറിയ ക്വേട്ടേഴ്സ് മുറിയിൽ ഒരു പ്രതിഫലവും വാങ്ങാതെ പരിശീലിപ്പിക്കുന്നു. പരിശീലനം കഴിഞ്ഞ് കുട്ടികളെ രക്ഷിതാക്കളുടെ സുരക്ഷിത കൈകളിൽ ഏല്പിക്കുന്നു ഒരു സാധാരണ വീട്ടമ്മയായ സജില ക്ലാസിക്കൽ ഡാൻസ് പഠിച്ചിരുന്നുവെങ്കിലും ഒരു പ്രൊഫഷണൽ ഡാൻസർ അല്ല ‘ . തികച്ചും സൗജന്യമായി കുട്ടികളെ പരിശീലിപ്പിക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷമായി. മകനായ ധ്യാൻ കൃഷ്ണയുടെ ക്ലാസിൽ പഠിക്കുന്ന കുട്ടികളാണ് ടീം അംഗങ്ങൾ. രണ്ടാം ക്ലാസിൽ ഉണ്ടാകുമ്പോൾ ആരംഭിച്ചതാണ് ഈ സൗഹൃദം . കുട്ടികൾ ഇപ്പോൾ ദേശ സേവ യു പി സ്കൂളിൽ ആറാം ക്ലാസിൽ എത്തിയിരിക്കുന്നു. അൻഷിക ടി.പി, അന്വയ , പൂർണ്ണശ്രീ, ആർദ്ര, തൻമയ ഉണ്ണി, ശ്വേതിക, കാർത്തിക, ആഗ്‌ന, സ്വാർത്തീവ് , സഞ്ജയ, ഹനന്യ , നവന്യ , അൽന , തന്മയ, ഹൃദ്യ എന്നിവരാണ് നീലാംബരി ടീം അംഗങ്ങൾ. ‘എനിക്ക് പെൺകുട്ടിയില്ല ഇവരെല്ലാം എൻ്റെ മക്കളാണെന്നും ഇവർക്ക് വേണ്ടി എന്നെക്കൊണ്ട് ആവുന്നത് ഇനിയും ചെയ്യുമെന്നും ടീച്ചർ പറയുന്നു’ . കുട്ടികളെ ഡാൻസ് പരിശീലിപ്പിക്കുന്നതിനും അവരെ സ്വന്തം കഴിവുകൾ ഉപയോഗിച്ച് ഉണ്ടാക്കിയ ആഭരണങ്ങളും മറ്റും ഉപയോഗിച്ച് അണിയിച്ചൊരുക്കി വേദിയിൽ എത്തിക്കുന്നതിനും ഭർത്താവായ ഉണ്ണിയേട്ടനും മകൻ ധ്യാനും എന്നും കൂടെയുണ്ട്. ഡാൻസ് പരിശീലനങ്ങൾക്ക് മണിക്കൂറിന് വൻ തുകകൾ നൽകേണ്ടി വരുന്ന ഇന്നത്തെ കാലത്ത്, ഒന്നും പ്രതീക്ഷിക്കാതെ അവധി ദിനങ്ങളിലും വൈകുന്നേരങ്ങളിലും മണിക്കുറുകളോളം കുട്ടികളെ പരിശീലിപ്പിച്ച് അവരുടെ മികവുകളും ഡാൻസ് രംഗത്തെ നൈപുണികളും വളർത്തിയെടുക്കാൻ തൻ്റെ ജീവിതം ഉഴിഞ്ഞുവെച്ച ഈ വീട്ടമ്മ ആകട്ടെ വനിതാ ദിനത്തിൽ ആദരിക്കേണ്ട വിശിഷ്ട വ്യക്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!