ഗള്‍ഫിലേക്ക് ലഹരിക്കടത്ത്: സംഘത്തലവൻ അറസ്റ്റില്‍; പിടിയിലായത് കണ്ണൂര്‍ സ്വദേശി

Kannadiparamba online news

ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ക​ഞ്ചാ​വും മ​റ്റ്​ ല​ഹ​രി വ​സ്തു​ക്ക​ളും ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യെ ഇ​ടു​ക്കി ക്രൈം​ബ്രാ​ഞ്ച്​ അ​റ​സ്റ്റ്​ ചെ​യ്തു. ക​ണ്ണൂ​ർ മാ​ട്ടൂ​ൽ സ്വ​ദേ​ശി കെ.​പി. റ​ഷീ​ദി​നെ​യാ​ണ്​​ (30) കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ക്രൈം​ബ്രാ​ഞ്ച്​ സി.​ഐ ഇ.​എ​സ്. സാം​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ്​​യു​വാ​ക്ക​​ളെ​ സം​ഘം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ​ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​സ​യും വി​മാ​ന ടി​ക്ക​റ്റും ന​ൽ​കി​യ​ശേ​ഷം കൂ​ട്ടു​കാ​ർ​ക്കു​ള്ള വ​സ്​​​ത്ര​ങ്ങ​ളും പ​ല​ഹാ​ര​ങ്ങ​ളു​മാ​ണെ​ന്ന്​ പ​റ​ഞ്ഞ്​ ക​ഞ്ചാ​വും മ​റ്റ്​ ല​ഹ​രി വ​സ്തു​ക്ക​ളും ന​ൽ​കു​ക​യാ​ണ്​ പ​തി​വ്​. വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ചാ​യി​രു​ന്നു ഇ​വ​യു​ടെ കൈ​മാ​റ്റം. സം​ഘ​ത്തി​ലെ ഒ​രാ​ളും യു​വാ​ക്ക​ൾ​ക്കൊ​പ്പം ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ സ​ഞ്ച​രി​ച്ചി​രു​ന്നു. പി​ടി​ക്ക​പ്പെ​ട്ടാ​ൽ എ​സ്​​കോ​ർ​ട്ട്​ പോ​യ ആ​ൾ മാ​റി​ക്ക​ള​യും.

2018ൽ ​ഇ​ടു​ക്കി രാ​ജാ​ക്കാ​ട്​ സ്വ​ദേ​ശി അ​ഖി​ൽ എ​ന്ന യു​വാ​വ്​ ഈ ​സം​ഘ​ത്തി​ന്‍റെ ച​തി​ക്കി​ര​യാ​യി ദു​ബൈ​യി​ൽ ജ​യി​ലി​ലാ​യി​രു​ന്നു. ദു​ബൈ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ എ​റ​ണാ​കു​ള​ത്തും ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലും എ​ത്തി​ച്ച ശേ​ഷം സു​ഹൃ​ത്തി​നു​ള്ള പ​ല​ഹാ​രം എ​ന്ന വ്യാ​ജേ​ന അ​ഞ്ചു​കി​ലോ ക​ഞ്ചാ​വ്​ കൈ​മാ​റു​ക​യാ​യി​രു​​ന്നു. ദു​ബൈ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്ത അ​ഖി​ലി​ന്​ 10 വ​ർ​ഷം ശി​ക്ഷ വി​ധി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ രാ​ജാ​ക്കാ​ട്​ പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത്​ അ​ന്വേ​​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. 2021ൽ ​ഹൈ​കോ​ട​തി വി​ധി​യെ തു​ട​ർ​ന്നാ​ണ്​ ക്രൈം​ബ്രാ​ഞ്ച്​ ഏ​റ്റെ​ടു​ത്ത​ത്. തു​ട​ർ​ന്ന്​ ഒ​ന്നാം​പ്ര​തി എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​ൻ​സാ​ഫ്, ര​ണ്ടാം പ്ര​തി ക​ണ്ണൂ​ർ മാ​ട്ടൂ​ൽ സ്വ​ദേ​ശി റ​ഹീ​സ്, നാ​ലാം പ്ര​തി കാ​സ​ർ​കോ​ട്​ കാ​ഞ്ഞ​ങ്ങാ​ട്​ സ്വ​ദേ​ശി റി​യാ​സ്​ എ​ന്നി​വ​രെ അ​റ​സ്റ്റ്​ ചെ​യ്​​തു. മു​ഖ്യ​സൂ​ത്ര​ധാ​ര​നാ​യ റ​ഷീ​ദ്​ ഗ​ൾ​ഫി​ലും മ​റ്റു​മാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. 

അഖിലിനെപ്പോലെ നിരവധിപേർ ഇവരുടെ കെണിയിൽ വീണ് ഗൾഫിൽ പിടിക്കപ്പെടുകയും ജയിലിലാകുകയും ചെയ്തിട്ടുണ്ട്. കോട്ടയം, മലപ്പുറം, ഇടുക്കി ക്രൈംബ്രാഞ്ചുകളാണ് കേസ് അന്വേഷിക്കുന്നത്. എസ്.ഐമാരായ മനോജ് കുമാർ, ഷിബു ജോസ്, ഷിജു കെ.ജി, എ.എസ്.ഐ മുഹമ്മദ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്. റഷീദിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി വിദേശത്തേക്ക് കഞ്ചാവ് കടത്തുന്ന ശൃംഖലകളെക്കുറിച്ച് വിശദ അന്വേഷണം നടത്തിവരുകയാണ്. 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!