കടയുടമയെ വെടിവെച്ച് നാടുവിട്ട പ്രതി കണ്ണൂരിൽ പിടിയിൽ

Kannadiparamba online news

അസമിൽ കടയുടമയെ വെടിവെച്ച ശേഷം നാടുവിട്ട് കണ്ണൂരിലെത്തിയ അസം സ്വദേശി പിടിയിൽ. പ്രതിയായ അസമിലെ ധുബ്രി ജില്ലയിലെ മൊയ്നിൽ ഹഖിനെ (31) ചെമ്പിലോട് വെച്ച് ചക്കരക്കല്ല് പോലീസാണ് പിടികൂടിയത്. ചക്കരക്കല്ല് ഇൻസ്പെക്ടർ എം.പി.ആസാദ്, വൈശാഖ് കെ വിശ്വൻ, എ.എസ്.ഐ. ടി.അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.

ഒരാഴ്ച മുമ്പാണ് അസമിൽ വെച്ച് കടയുടമയെ ഇയാൾ വെടിവെച്ചത്. തുടർന്ന് ഒളിവിൽ കഴിഞ്ഞ പ്രതി കണ്ണൂരിലെത്തിയതായി അസം പോലീസ് കണ്ടെത്തിയിരുന്നു. രണ്ടു ദിവസം മുമ്പ് കണ്ണൂരിൽ എത്തിയ പ്രതി കാഞ്ഞിരോട് കുടുക്കി മെട്ടയിൽ താമസിക്കുന്ന അസം സ്വദേശികളായ അതിഥി തൊഴിലാളികൾക്കൊപ്പം താമസം തുടങ്ങിയതായും ഇവർക്കൊപ്പം ചെമ്പിലോട് പഞ്ചായത്ത് പരിധിയിൽ ഒരു വീടിൻ്റെ നിർമ്മാണ പ്രവൃത്തിയിൽ ഏർപ്പെട്ടുവരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഇയാളുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ നോക്കിയാണ് അസം പോലീസ് കണ്ണൂരിലെത്തിയത്. പിന്നാലെ ചക്കരക്കല്ല് പോലീസിൻ്റെ സഹായം തേടുകയായിരുന്നു. വിവരം ലഭിച്ച ചക്കരക്കല്ല് പോലീസ് വീട് നിർമാണം നടക്കുന്ന ചെമ്പിലോട്ടെ സ്ഥലത്തെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു. താമസസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!