എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും: 13.39 ലക്ഷം കുട്ടികൾ ഇന്ന് മുതൽ പരീക്ഷ ചൂടിലേക്ക്

Kannadiparamba online news

കത്തുന്ന വേനൽ ചൂടിൽ സംസ്ഥാനത്തെ 13.39 ലക്ഷം വിദ്യാർഥികൾ തിങ്കളാഴ്ച മുതൽ പരീക്ഷ ചൂടിലേക്ക്. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കാണ് തിങ്കളാഴ്ച തുടക്കമാകുന്നത്. ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ വ്യാഴാഴ്ചയാണ് തുടങ്ങുന്നത്. 

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ രാ​വി​ലെ ഒ​മ്പ​ത​ര മു​ത​ലും ര​ണ്ടാം​വ​ർ​ഷ ഹ​യ​ർ സെ​ഡ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ ഉ​ച്ച​ക്ക് ഒ​ന്ന​ര​ക്കു​മാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ഒ​ന്നാം​വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ​പ്ലി​മെൻറ​റി/ ഇം​പ്രൂ​വ്മെൻറ് പ​രീ​ക്ഷ​യും ഇ​തോ​ടൊ​പ്പം ന​ട​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ ര​ണ്ടാം​വ​ർ​ഷ പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ​പ്ലി​മെൻറ​റി/ ഇം​പ്രൂ​വ്മെൻറ് പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​വു​ന്ന​ത്.

എ​സ്.​എ​സ്.​എ​ല്‍.​സി/​ടി.​എ​ച്ച്.​എ​സ്.​എ​ല്‍.​സി/ എ.​എ​ച്ച്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​ക​ൾ​ക്ക് സം​സ്ഥാ​ന​ത്തെ 2964ഉം ​ല​ക്ഷ​ദ്വീ​പി​ലെ ഒ​മ്പ​തും ഗ​ള്‍ഫിെ​ല ഏ​ഴും കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 4,27,021 വി​ദ്യാ​ർ​ഥി​ക​ള്‍ റെ​ഗു​ല​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഹാ​ജ​രാ​കും. ഇ​തി​ൽ 2,17,696 പേ​ർ ആ​ൺ​കു​ട്ടി​ക​ളും 

2,09,325 പേർ പെൺകുട്ടികളുമാണ്. സര്‍ക്കാര്‍ സ്കൂളുകളിൽ 1,42,298ഉം എയ്ഡഡിൽ 2,55,092 ഉം അണ്‍ എയ്ഡഡിൽ 29,631ഉം കുട്ടികളാണ് പരീക്ഷക്കിരിക്കുന്നത്. ഗള്‍ഫിൽ 682ഉം ലക്ഷദ്വീപിൽ 447ഉം പേരാണ് പരീക്ഷ എഴുതുന്നത്. എസ്.എസ്.എൽ.സി മൂല്യനിർണയം 72 ക്യാമ്പുകളിലായി ഏപ്രിൽ മൂന്ന് മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി നടത്തും. 4,44,693 പേരാണ് രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!