കണ്ണൂർ : ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് 3 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. മാർച്ച് 4ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കും.
മാർച്ച് 5 മുതൽ ഈ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. സംസ്ഥാനത്ത് ഫെബ്രുവരി 28 വൈകിട്ട് 5.30 വരെ 77 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 5,07,660 കാർഡ് ഉടമകൾ റേഷൻ വാങ്ങി. ഫെബ്രുവരിയിൽ റേഷൻ കൈപ്പറ്റാനുള്ള എല്ലാ റേഷൻ കാർഡ് ഉടമകളും മാർച്ച് 3 നകം വിഹിതം കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

