ദേശ സേവ യു പി സ്കൂളിൽ 146 ആം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി.

kpaonlinenews

കണ്ണാടിപ്പറമ്പ് : ദേശ സേവ യു പി സ്കൂളിൽ 146 ആം വാർഷികവും എച്ച്. എം എം വി ഗീത ടീച്ചർക്കും, പ്രേമാവതി ടീച്ചർക്കുമുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. നാറാത്ത് പഞ്ചായത്ത് പ്രസിഡൻറ് രമേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു . വിരമിക്കുന്ന അധ്യാപികമാർക്കുള്ള ഉപഹാരസമർപ്പണം പാപ്പിനിശ്ശേരി എ ഇ ഒ ജയദേവൻ നിർവഹിച്ചു. ടാലൻറ് ലേബ് നൃത്ത അധ്യാപിക ശോഭന , സംഗീത അധ്യാപിക വിഷ്ണുപ്രിയ, ചിത്രരചന അധ്യാപകൻ അനജ് , കരാട്ടെ പരിശീലക റിൻഷി എന്നിവരെ ചടങ്ങിൽ ആദരിച്ചു. പി ടി എ പ്രസിഡൻറ് അനിൽകുമാർ സ്വാഗതവും മെഹറാബി, പ്രകാശൻ മാസ്റ്റർ , ശ്രീകുമാർ, ലിജി , വി കെ സുനിത എന്നിവർ ആശംസ അർപ്പിച്ചും സംസാരിച്ചു . സീനിയർ അസിസ്റ്റൻറ് ഇ ജെ സുനിത 2024-2025 വർഷത്തെ അക്കാദമിക റിപ്പോർട്ട് അവതരണവും നടത്തി . വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കുള്ള ഉപഹാര സമർപ്പണവും ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി .

Share This Article
error: Content is protected !!