തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ശില്പശാല നടത്തി

Kannadiparamba online news



ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ജില്ലാ പോലീസ് സൊസൈറ്റി ഹാളില്‍ രണ്ടാമത് ഏകദിന ശില്പശാല നടത്തി. കണ്ണൂര്‍ കോപ്പറേഷന്‍ മേയര്‍ മുസ്ലീഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. കേരളം നിക്ഷേപ സൗഹൃദമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ പുരോഗതിക്കായി രാഷ്ട്രീയ കക്ഷികളും ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മേയര്‍ പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ് അജിമോന്‍ അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍ മുഖ്യപ്രഭാഷണം നടത്തി. ‘കേരള നിക്ഷേപം പ്രോല്‍സാഹിപ്പിക്കലും സുഗമമാക്കലും നിയമം’ എന്ന വിഷയത്തില്‍ കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം മാനേജരായ ഐ ഗിരീഷും, കെ-സ്വിഫിറ്റ് സോഫ്റ്റ് വെയറിനെക്കുറിച്ച് പ്രൊജക്ട് എക്‌സിക്യൂട്ടീവ് സോന വില്‍സണും ക്ലാസെടുത്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ഇ.ആര്‍ നിധിന്‍, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ ശരത് ശശിധരന്‍, കേരളാ സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി അബ്ദുള്‍ കരിം തുടങ്ങിയവര്‍ സംസാരിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും, കെ-സ്വിഫിറ്റ് കൈകാര്യം ചെയ്യുന്ന ഓഫീസര്‍മാരും ശില്പശാലയില്‍ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!