ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ വരിഞ്ഞത്ത് സാമൂഹ്യ നീതിവകുപ്പിൻ്റെയും ത്രിതല പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തിൽ നിർമിച്ച സ്മാർട്ട് അങ്കണവാടി എം.എൽ എ അഡ്വ. ‘സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. ചെങ്ങളായിഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി.പി മോഹനൻ സ്വാഗതം പറഞ്ഞ ചടങ്ങിന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ രത്നകുമാരി അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് കെ.എം ശോഭന ടീച്ചർ, ജില്ലാ പഞ്ചായത്ത് മെമ്പർ ടി.സി. പ്രിയ ‘, ബ്ലോക്ക് മെമ്പർ എൻ. നാരായണൻ പി. പ്രകാശൻ, അ ശ്രഫ് ചുഴലി . ഐ സി ഡി എസ് സൂപ്പർവൈസർ ഡോ: പ്രജിന വാർഡ് മെമ്പർ, കെ.പി അബൂബക്കർഎന്നിവർസംസാരിച്ചു. അങ്കണവാടിക്ക് സ്ഥലം സംഭാവനയായി നൽകിയ കെ മുസ്തഫയെ ചടങ്ങിൽ ആദരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

