ഇന്ത്യൻ ഹോമിയോപ്പതിക് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം

Kannadiparamba online news

ഇന്ത്യൻ ഹോമിയോപ്പതിക് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ഇന്ന് ( ഞായർ ) കണ്ണൂർ ശിക്ഷക് സദനിൽ നടന്നു.
മരുന്നുകളോടുള്ള രോഗാണുക്കളുടെ പ്രതിരോധം ആശങ്കാജനകമായി വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, കുട്ടികളുടെ രോഗ ചികിത്സയിൽ ഹോമിയോപ്പതിയുടെ സാധ്യതകളെക്കുറിച്ച് പൊതുജന അവബോധം അനിവാര്യമാണെന്ന് ജില്ലാതല സമ്മേളനത്തിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. കുട്ടികളിലെ ആവർത്തിച്ചുള്ള അണുബാധകൾ കുറച്ച് പ്രതിരോധശേഷിയും ദീർഘകാലാരോഗ്യവും ഉറപ്പാക്കുന്ന ഹോമിയോപ്പതി ചികിത്സയ്ക്ക്
പ്രാധാന്യം നല്കി കൊണ്ടുള്ള ആരോഗ്യ മാതൃക നടപ്പിലാക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന സിക്രട്ടറി ഡോ. ഹരീഷ് കൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. റാഷിദ് അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഡോ. സുജൻ രാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. അബൂബക്കർ, ഡോ. സുനന്ദ്, ഡോ. വിജയ. എ എന്നിവർ സംസാരിച്ചു. ഡോ. റൊണാൾഡ് കെ.ജി നന്ദി പ്രകാശിപ്പിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് നടന്ന സയന്റിഫിക് സെമിനാറിൽ മംഗലാപുരം ആൽവാസ് ഹോമിയോപ്പതി മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ. മനുഭട്ട്, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സജീവ്. വി എന്നിവർ കുട്ടികളുടെ രോഗ ചികിൽസയുമായി ബന്ധപ്പെട്ട് പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

2025-26 വർഷത്തേക്കുള്ള
ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ കണ്ണൂർ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. അബ്ദുൾ ഗഫൂർ.എൻ (പ്രസിഡന്റ്), ഡോ. നസീമ ടി. എം (സെക്രട്ടറി), ഡോ. രേഷ്മ കെ. പി (ട്രഷറർ), ഡോ. രാകേഷ് എം (വൈസ് പ്രസിഡന്റ്), ഡോ. റാഷിദ് അബ്ദുള്ള(വൈസ് പ്രസിഡന്റ്), ഡോ. സ്മിത ഹരീഷ് (ജോയിന്റ് സിക്രട്ടറി), ഡോ. വിജയ (ജോയിന്റ് സിക്രട്ടറി).

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!