കണ്ണാടിപ്പറമ്പ്:പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിൽ അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്കു മാത്രമായി നടത്തിവരാറുള്ള പഠന സഹവാസം”തെളിച്ചം “വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. പി.ടി.എ. പ്രസിഡണ്ട് കെ.ബാബുവിൻ്റെ അധ്യക്ഷതയിൽ എഴുത്തുകാരിയും പൂർവ്വ വിദ്യാർത്ഥിയുമായ രമ്യ പ്രവീൺ ഉദ്ഘാടനം ചെയ്യും. പ്രധാനാധ്യാപിക സി.വി.സുധാമണി, മാതൃസമിതി പ്രസിഡണ്ട് എ. സുഷമ , സ്റ്റാഫ് സെക്രട്ടറി കെ. ഉഷ എന്നിവർ പങ്കെടുക്കും. കുട്ടികളും നിയമങ്ങളും എന്ന വിഷയത്തിൽ മയ്യിൽ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഓഫ് പോലീസ് പി.സി. സഞ്ജയ് കുമാർ ക്ലാസ്സെടുക്കും. സി.കെ. സുരേഷ് മാസ്റ്റർ പക്ഷികളുടെ ലോകവും റിട്ട. എ.ഇ.ഒ. കെ.പി. പ്രദീപൻ ആകാശ വിസ്മയവും ടി.എൻ. മുരളീധരൻ മുരളീരവവും പ്രശസ്ത ചിത്രകാരനും പൂർവ്വ വിദ്യാർത്ഥിയുമായ കെ. അനജ് വരയുടെ ലോകവും കുട്ടികൾക്ക് പകർന്നു നൽകും. അരങ്ങ് കലാസമിതി അവതരിപ്പിക്കുന്ന നാട്ടുപൊലിമയും പലഹാര മേളയും ഒരുക്കിയിട്ടുണ്ട്. തീക്കരികിൽ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കും. പരിസര നടത്തം സൂര്യദർശനും അനുഭവങ്ങൾ പകർന്നു നൽകും. 22 നു രാവിലെ 10 നു സമാപന സഭയോടെ സഹവാസം സമാപിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

