ഉത്തര മേഖല കൈകൊട്ടി കളി മത്സരം സംഘടിപ്പിച്ചു

Kannadiparamba online news

ഡിവൈഎഫ്ഐ പറക്കണ്ടം യൂണിറ്റ് ഉത്തര മേഖല കൈകൊട്ടി കളി മത്സരം സംഘടിപ്പിച്ചു. കുറുമാത്തൂർ പാറക്കണ്ടം വയലിൽ നടന്ന മത്സരം എം വിജിൽ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു .

ഇ അശ്വന്ത് അധ്യക്ഷത വഹിച്ചു.
എസ് പി അശ്വിൻ, ഷിബിൻ കാനായി രാജീവൻ പാച്ചേരി , ലക്ഷ്മണൻ, പി പി വിപിൻ, ശ്രീകുമാർ അമ്മാനപാറ, തുടങ്ങിയവർ സംസാരിച്ചു. നിരവധി ടീമുകൾ മത്സരത്തിൽ മാറ്റുരച്ചു. യംഗ് ഇന്ത്യൻസ് ക്ലബ്ബ്
വലിയപൊയിൽ ചെറുവത്തൂർ ഒന്നാം സ്ഥാനവും
ജോളി യൂത്ത് സെൻ്റർ അടോട്ട് രണ്ടാം സ്ഥാനവും
റെഡ് സ്റ്റാർ പാലത്തേര ചെറുവത്തൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ക്യാഷ് പ്രൈസ് നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!