ചക്കരക്കൽ. കാറിൽ കടത്തുകയായിരുന്നമാരക ലഹരിമരുന്നായ എംഡി എം എ യുമായി മൂന്ന് പേരെ പോലീസ് പിടികൂടി. അഞ്ചരക്കണ്ടി ആനേരിമെട്ട സ്വദേശികളായ പി.വി.സാരംഗ് (28), എൻ.അഖിൽ പ്രകാശ് (28), അഞ്ചരക്കണ്ടിയിലെ അനാമികയിൽ അമൃത് ലാൽ (23) എന്നിവരെയാണ് ഇൻസ്പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിൽ പ്രൊബേഷൻ എസ്.ഐ.വിശാഖ് കെ.വിശ്വൻ പോലീസുകാരായ ഷിജു, പ്രത്യുഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ഇന്നലെ വൈകുന്നേരം 5 മണിക്ക് അഞ്ചരക്കണ്ടി ബംഗ്ലാവ് മെട്ട് വെച്ചാണ് കെ.എൽ. 13 .എ.ക്യു. 6700 നമ്പർ കാറിൽ കടത്തുകയായിരുന്ന 5.650 ഗ്രാം എംഡി എം എ യുമായി യുവാക്കൾ പിടിയിലായത്. അറസ്റ്റിലായപ്രതികളിൽ നിന്നും 4 മൊബൈൽ ഫോണുകളും 5,500 രൂപയും പോലീസ് കണ്ടെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

