കേരള വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് നേതൃത്വത്തിൽ വ്യാപാരി മിത്ര ആനുകൂല്യ വിതരവും വിശദീകരണവും അംഗത്വ കാർഡ് വിതരണവും നടന്നു

Kannadiparamba online news

കണ്ണാടിപ്പറമ്പ്: കേരള വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് നേതൃത്വത്തിൽ വ്യാപാരി മിത്ര ആനുകൂല്യ വിതരവും വിശദീകരണവും അംഗത്വ കാർഡ് വിതരണവും നടന്നു. കണ്ണാടിപ്പറമ്പ് ദേശ സേവാ യുപി സ്കൂളിൽ നടന്ന പരിപാടി കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു.

വ്യാപാരി വ്യവസായി സമിതി നടപ്പിലാക്കിയ വ്യാപാരി മിത്ര പദ്ധതി ഏറെ മാതൃകാപരമായ പദ്ധതിയാണെന്നും ഇതിലൂടെ കുറെ കുടുംബങ്ങൾക്ക് ആശ്വാസം നൽകാൻ കഴിയുന്നു എന്നത് വലിയ കാര്യമാണെന്നും കെ വി സുമേഷ് എം എൽ എ പറഞ്ഞു.

വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ സെക്രട്ടറി പി പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് സെക്രട്ടറി പി. വി ശശിധരൻ സ്വാഗതം പറഞ്ഞു. വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിൻ സെക്രട്ടറി ഇ.സജീവൻ പദ്ധതി വിശദീകരണം നടത്തി. വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് പ്രസിഡണ്ട് പി ജഗന്നാഥൻ അംഗത്വ കാർഡ് വിതരണം ചെയിതു. പി ഉല്ലാസൻ, എസ് രാജേഷ്,പി പി രാജീവൻ, എം എം ഗിരീശൻ,സി ഇബ്രാഹിംകുട്ടി, കെ വി ശശിധരൻ,കെ പി പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!