കണ്ണാടിപ്പറമ്പ്: കേരള പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തലത്തിൽ നടത്തിയ അല്ലാമാ മുഹമ്മദ് ഇഖ്ബാൽ ഉർദു ടാലൻ്റ് മീറ്റിൽ ദേശസേവ യു പി സ്കൂളിൽ നിന്നും പങ്കെടുത്ത ആറ് പേരും സ്കോളർഷിപ്പ് നേടി 100% വിജയം കരസ്ഥമാക്കി. റസ് വ റൗഫ്, റന ഫാത്തിമ(അഞ്ചാം തരം), സുൽഹ സൈനബ്, ഹന ഫാത്തിമ (ആറാം തരം), ഫഹ്മിദ എം പി, ഷൻസ സി (ഏഴാം തരം) എന്നിവരാണ് സംസ്ഥാന തലത്തിൽ ദേശസേവ യു പി സ്കൂളിന് മിന്നും വിജയം നേടിക്കൊടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

