കണ്ണൂര്‍ കുടുംബകോടതിയില്‍ വാദം നടക്കുന്നതിനിടെ ജഡ്ജിയുടെ ചേംബറില്‍ മൂര്‍ഖന്‍ പാമ്പ്

Kannadiparamba online news

കണ്ണൂര്‍: കുടുംബകോടതിയില്‍ ജഡ്ജിയുടെ ചേംബറില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. വാദം നടക്കുന്നതിനിടെയാണ് ചേംബറില്‍ മേശയ്ക്കു കീഴിലാണ് പാമ്പിനെ കണ്ടത്.

ശനിയാഴ്ച ഉച്ചയോടുകൂടിയായിരുന്നു സംഭവം. കോടതിയില്‍ വിചാരണ നടപടികള്‍ നടക്കുന്നതിനാല്‍ ജഡ്ജി ചേംബറില്‍ ഉണ്ടായിരുന്നില്ല. ചേംബറിലേക്ക് വന്ന ജഡ്ജിയുടെ ഓഫീസ് അസിസ്റ്റന്‍ഡ് ആണ് മേശയ്ക്കടിയില്‍ മൂര്‍ഖനെ കണ്ടെത്തിയത്.

വനം വകുപ്പിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി മൂര്‍ഖനെ പിടികൂടുകയായിരുന്നു. കണ്ണൂര്‍ കോടതി പരിസരത്ത് പാമ്പിന്റെ ശല്യം രൂക്ഷമാണെന്ന് ജീവനക്കാര്‍ നേരത്തേ പരാതി ഉയര്‍ത്തിയിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!