ഇരിട്ടി .ബാംഗ്ലൂരിൽ നിന്നും ബസിൽ കടത്തികൊണ്ടുവരികയായിരുന്ന മാരക ലഹരിമരുന്നായ എംഡി എം എ യു മായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി. പരിയാരം മുടിക്കാനം സ്വദേശികളായ അനി വിലാസിൽ സൗരവ്സാവിയോ (20), തെക്കൻ ഹൗസിൽ ബബിത്ത് ലാൽ (22) എന്നിവരെയാണ് ഇരിട്ടി എസ്.ഐ.കെ എം മനോജ് കുമാറും സംഘവും പിടികൂടിയത്.ഇന്നലെ വൈകുന്നേരം 5 മണിയോടെ കൂട്ടുപുഴ പുതിയ പാലത്തിന് സമീപത്തുള്ള പോലീസ് എയ്ഡ് പോസ്റ്റിന് മുന്നിൽ വാഹന പരിശോധനക്കിടെയാണ് ബസിൽ കടത്തുകയായിരുന്ന 8.495 ഗ്രാം മാരക ലഹരിമരുന്നായ എംഡി എം എ യുമായി യുവാക്കൾ പോലീസ് പിടിയിലായത്.ഇവരിൽ നിന്നും രണ്ടുമൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

