കണ്ണൂർ കോർപ്പറേഷന് സംസ്ഥാന സർക്കാർ അനുവദിക്കുന്ന പദ്ധതി വിഹിതത്തിൽ വർദ്ധനവ് വരുത്തണമെന്ന് മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു. കണ്ണൂർ കോർപ്പറേഷൻ 2025-26 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി രൂപീകരിക്കപ്പെട്ട കോർപ്പറേഷൻ എന്ന നിലയിൽ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ തന്നെ ധാരാളം പൂർത്തീകരിക്കാനുണ്ട്. പഞ്ചായത്തുകളെ സംയോജിപ്പിച്ച് രൂപീകരിച്ചതിനാൽ ഈ പ്രദേശങ്ങളിൽ കൂടി വികസന പദ്ധതികൾ നടപ്പാക്കേണ്ടതുണ്ട്. ലഭ്യമാകുന്ന ഫണ്ടിൻ്റെ ഭൂരിഭാഗവും മരാമത്ത് മേഖലയിലാണ് ചെലവാക്കുന്നത്. നിലവിലുള്ള റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും പുതിയത് നിർമ്മിക്കുന്നതിനും മുൻഗണന നൽകി ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ശ്രമിക്കുന്നത് എന്നും മേയർ കൂട്ടി ചേർത്തു. ഡെപ്യൂട്ടി മേയർ പി. ഇന്ദിര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ രാഗേഷ് പദ്ധതി രേഖ അവതരിപ്പിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.പി. രാജേഷ്, വി.കെ ശ്രീലത, സയ്യിദ് സിയാദ് തങ്ങൾ , സുരേഷ് ബാബു എളയാവൂർ, ഷാഹിന മൊയ്തീൻ കൗൺസിലർമാരായ എൻ സുകന്യ, എൻ ഉഷ, വി.കെ. ഷൈജു, കെ.പി അബ്ദുൽ റസാഖ്, കൂക്കിരി രാജേഷ്, ആസൂത്രണ സമിതി അംഗങ്ങളായ സി.കെ വിനോദ്, കെ.വി ചന്ദ്രൻ, കെ.പി.എ സലീം , കോർപ്പറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, പ്ലാനിംഗ് റിസോഴ്സ് പേഴ്സൺ പി.പി. കൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് വർക്കിംഗ് ഗ്രൂപ്പ് ചർച്ചയും ക്രോഡീകരണവും നടത്തുകയുണ്ടായി.
ഉൽപാദന മേഖലയിൽ തെങ്ങ് കൃഷി നെൽകൃഷി പച്ചക്കറി വികസനം എന്നിവ ലക്ഷ്യമിടുന്നു.
സേവനമേഖലയിൽ ദാരിദ്ര്യം ലഘൂകരണത്തിന് മുൻഗണന നൽകുക വഴി 87 അതി ദരിദ്ര്യ കുടുംബത്തെ കണ്ടെത്തി വീട്, വീട് റിപ്പയർ, ലൈഫിൽ സ്ഥലം നൽകൽ, വരുമാനദായക തൊഴിൽ പദ്ധതി , ഭക്ഷിക്കിറ്റ് നൽകൽ എന്നീ പദ്ധതികൾ ലക്ഷ്യം വെക്കുന്നു. ശുചിത്വം മാലിന്യ സംസ്കരണം എന്ന മേഖലകളിൽ പ്രയോജനകമായ ഒട്ടേറെ പദ്ധതികൾ നടപ്പാക്കാൻ കോർപ്പറേഷൻ കഴിഞ്ഞിട്ടുണ്ട് മുഴുവൻ വീടുകളിലും ഗാർഹിക മാലിന്യ സംസ്കരണ സംവിധാനം ഒരുക്കി നൽകും . ഇതുവഴി കണ്ണൂർ കോർപ്പറേഷനെ സമ്പൂർ മാലിന്യ മുക്ത കോർപ്പറേഷനായി മാറ്റുന്നതിനും ലക്ഷ്യമിടുന്നു
2025-26 വാർഷിക പദ്ധതി – മേഖല അടിസ്ഥാനത്തിൽ നീക്കിവെച്ച തുക
ഉദ്പാദന മേഖല – 416111 20 രൂപ
പാർപ്പിട മേഖല – 112663000
വനിത ഘടക പദ്ധതി – 45928720
കുട്ടികൾ, ഭിന്നശേഷിക്കാർ — 22964360
വയോജന പദ്ധതി -22964360
പശ്ചാത്തല മേഖല -208055 600
പട്ടി ക ജാതി വികസനം – 39390000
പട്ടിക വർഗ വികസനം
3786000
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

