നാറാത്ത്: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നാറാത്ത് ദാറുൽ ഹസനാത്ത് ഇസ് ലാമിക് കോളേജ് ഹരിത കലാലയമായി പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് കെ. രമേശൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. എൻ മുസ്തഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ജി. അജിത് കുമാർ, വൈസ് പ്രസിഡൻ്റ്
കെ. ശ്യാമള , അസിസ്റ്റന്റ് സെക്രട്ടറി സനീഷ് കെ , ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ ടി.ശോഭ ഡോ. താജുദ്ധീൻ വാഫി, അനസ് ഹുദവി, കെ.പി അബൂബക്കർ ഹാജി, പി.പി ഖാലിദ് ഹാജി, പി.മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു. ശുചിത്വ പ്രതിജ്ഞ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അനുഷ്മ പി ചൊല്ലിക്കൊടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

