മേലെചൊവ്വയിൽ ഡിവൈഡറിന് മുകളിൽ കാർ കയറി അപകടം

Kannadiparamba online news

മേലെചൊവ്വ : ദേശീയ പാതയിൽ മേലെ ചൊവ്വയിൽ ഡിവൈഡറിന് മുകളിൽ കാർ കയറി. തിങ്കളാഴ്ച രാത്രി 7.15-ഓടെയാണ് സംഭവം. മേലെ ചൊവ്വ കവലയിൽ ഡിവൈഡർ തുടങ്ങിയിടത്ത് വച്ചാണ് കാർ കയറിയത്. ആർക്കും പരിക്കില്ല.

വിവാഹ ചടങ്ങിൽ പങ്കെടുത്ത് കോഴിക്കോടേക്ക് മടങ്ങി പോകുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്. കുഞ്ഞുങ്ങൾ ഉൾപ്പെടെ അഞ്ച് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്.

ഡിവൈഡർ കാണാതിരുന്നതാണ് അപകടത്തിന് കാരണമായത്. പെയിന്റിങ് നടത്താത്തതിനാൽ ഡിവൈഡർ കരിപിടിച്ച് കിടക്കുക ആണെന്ന് നാട്ടുകാർ പറഞ്ഞു. പോലീസും നാട്ടുകാരും ചേർന്ന് കാർ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!