ഇരിക്കൂർ : കനറാ ബാങ്ക് ഇരിക്കൂർ ശാഖയോട് ചേർന്നുള്ള എ ടി എം കുത്തി പൊളിക്കാൻ ശ്രമിച്ച കേസിൽ അസം സ്വദേശി അറസ്റ്റിൽ.
കല്യാട് ചെങ്കൽപ്പണയിൽ തൊഴിലാളിയായ സൈദുൽ ഇസ്ലാം (22) ആണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 12.30-നായിരുന്നു സംഭവം.
മുഖം മറച്ചെത്തിയ സൈദുൽ ഇസ്ലാം എ ടി എമ്മിൽ പണം നിക്ഷേപിക്കുന്ന വാതിൽ കൈ കൊണ്ട് പൊളിക്കാൻ ശ്രമിക്കുകയായിരുന്നു.
തത്സമയം തന്നെ ബാങ്കിന്റെ ഡൽഹി ഓഫീസിലെ സെർവറിൽ അപായ സൂചന ലഭിച്ചതോടെ അധികൃതർ ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.
പോലീസ് അതിവേഗം എ ടി എമ്മിന് സമീപത്ത് എത്തിയെങ്കിലും വാഹനം കണ്ട പ്രതി ഓടി രക്ഷപ്പെട്ടു.
നൂറോളം സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സൈദുൽ പിടിയിലായത്.
മോഷണശ്രമം നടത്തിയതിന് ഒരുദിവസം മുൻപ് ഇയാൾ അതേ നിറത്തുള്ള പാൻറും ഷർട്ടും ധരിച്ച് എ ടി എമ്മിന് സമീപത്ത് നിൽക്കുന്ന ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. അന്നേ ദിവസത്തെ ടൗണിലെ മറ്റ് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതിയുടെ മുഖവും വ്യക്തമായി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചെങ്കൽ പണയിലെ തൊഴിലാളി ആണെന്ന് വിവരം ലഭിച്ചു. എസ് എച്ച് ഒ രാജേഷ് അയോടൻ, എസ് ഐ ഷിബു എഫ് പോൾ, എ എസ് ഐ കെ വി പ്രഭാകരൻ, സി പി ഒമാരായ ടി വി രഞ്ജിത്ത് കുമാർ, കെ ജെ ജയദേവൻ, ഷിജോയ് എന്നിവരുടെ നേതൃത്വത്തിൽ ആണ് അന്വേഷണം നടത്തിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

