സ്വാമി വിവേകാനന്ദൻ യുവ പ്രതിഭ പുരസ്കാരംജില്ലയിലെ മികച്ച യുവ ക്ലബ്ബായി യുവ ക്ലബ്ബ് കാട്ടുവാടി

Kannadiparamba online news

നാറാത്ത് ഗ്രാമപഞ്ചായത്ത് 15ആം വാർഡിൽ 2017ൽ ആണ് കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിൽ അഫിലേഷൻ ചെയ്ത് യുവ ക്ളബ് കാട്ടുവാടി പ്രവർത്തനം തുടങ്ങിയത് .തീരെ ദുർഭല പ്രദേശത്ത് യുവ ക്ളബ് പ്രവർത്തനം യുവതലമുറയിൽ വലിയ മാറ്റം ആണ് വരുത്തിയത്. നാറാത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി യുംനല്ല പ്രോത്സാഹനവും നല്കി വരുന്നു.
യുവ ക്ളബ് രൂപീകരിചു പ്രവർത്തനം തുടങ്ങി അതിൻറെ പ്രവർത്തനം വിപൂലീകരികുന്നതിനായി “യുവജനി”എന്നപേരിൽ യുവതി കൂട്ടായ്മയും രൂപീകരിച്ചു.വിവിധസാസ്കാരികപരിപാടികളുംആരോഗ്യബോധവൽകരണ ശുചിത്വം പരിപാടികളും പ്ളാസ്റ്റികിനെതിരായ ബോധവൽക്കരണ ക്ലാസ്സും വിവിധ പരിശീലന ക്യാമ്പ് (ഫുട്ബോൾ ഷട്ടിൽ)എന്നിവയും യുവക്ളബിൻറെ പ്രവർത്തനത്തിൽ ഉൾപെടുന്നു.സ്വയം വരുമാനം കണ്ടെത്തുന്നതിനായി സീസണിൽ “കർക്കിടക മരുന്ന്”വിൽപന നടത്തിയും മറ്റു സഹായ ഫണ്ട് കണ്ടെത്തുന്നതിനായി ബിരിയാണി ചാലഞ്ച്,,രണ്ടിടവിട്ട മാസങ്ങളിൽ ഷുഗർ പ്രഷർ ക്യാമ്പ് എന്നിവയും സംഘടിപ്പിക്കുന്നതിൽ ഉൾപെടുന്നു.ഓണാഘോഷംഇഫ്താർ ക്രിസ്മസ് ആഘോഷം ഫുട്ബോൾ ഷട്ടിൽ ടൂർണ്ണമെന്റ് എന്നിവയും ഒരു വർഷ പ്രോഗ്രാം ചാർട്ടിൽ ഉൾപ്പെടുതിയുള്ള പരിപാടികളും നടത്തിവരുന്നു.ലഹരികെതിരെയുള്ള പോരാട്ടം ആണ് ഏറ്റവും പ്രാധാന്യത്തോടെയുള്ള പരിപാടിയായി യുവ ക്ലബ്ബ് കാണുന്നത്.ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂട്ടുചേർന്ന് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചതും യുവക്ളബിൻറെ പ്രവർത്തനത്തിൽ ഉൾപെടുന്നു..ഇനിയും വരുംവർഷങ്ങളിൽ ചെസ് പരിശീലനം കരാട്ടെ പരിശീലനം ഉൾപ്പെടെ പല മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പല പരിപാടികളും ആസൂത്രണം ചെയ്ത് വരികയാണ്.. യുവ ക്ളബ് നിലവിൽ സെക്രട്ടറി ആയി ആകാശ് ബാബുവും പ്രസിഡന്റ് ആയി അശ്വിൻ ബാബുവും പ്രവർത്തിക്കുന്നു. മുൻ സെക്രട്ടറി സനേഷ് ഷിജു നവീൻ അനുപ് എന്നിവർ യുവക്ളബിൻറെ രക്ഷാധികാരി കളും പ്രോഗ്രാം കൺവീനർ ചെയർമാൻ നിലകളിലും യുവക്ളബിന് വേണ്ട നിർദേശങ്ങൾ നല്കിയിരുന്നു..
രണ്ടാം തവണയാണ് യുവക്ലബ് കാട്ടുവാടിക് ജില്ലയിലെ മികച്ച യുവ ക്ലബ്ബിനുള്ള അവാർഡ് കൈവന്നത്.നിലവിൽ 700ലേറെ പുസ്തകം ശേഖരം നടതിവന്നിട്ടുണ്ട്. കുട്ടികൾക് ആവശ്യമുള്ള കളിസ്ഥലം സ്റ്റേജ് ഷട്ടിൽ കോർട്ട് എന്നിവ യുവക്ലബിൻറെ പ്രവർത്ത ഫണ്ടിൽ നിന്ന് ഒരു ശതമാനം കുറി നടത്തിയും ജനങ്ങളിൽ സംഭാവന സ്വീകരിച്ചും ഒരുക്കിയിട്ടുണ്ട്..

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!