പകുതി വിലക്ക് സ്കൂട്ടറും ലാപ്ടോപ്പും പണം വാങ്ങി വഞ്ചിച്ച കോ ഓഡിനേറ്റർമാർ ഉൾപ്പെടെ നാലു പേർക്കെതിരെ കേസ്

Kannadiparamba online news

ശ്രീകണ്ഠാപുരം: പകുതി വിലക്ക് സ്കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതി യിൽ നിന്നും 60,000 രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ കോഓഡിനേറ്റർമാർ ഉൾപ്പെടെ നാലുപേർക്കെതിരെ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തു.ചെങ്ങളായി പെരുന്തേരിയിലെ കെ.ഷീനയുടെ പരാതിയിലാണ് ഇടുക്കി തൊടുപുഴയിലെ സ്പിയാർഡ് സ് ചീഫ് കോഓഡിനേറ്റർ അനന്തു കൃഷ്ണൻ, സീഡ് കണ്ണൂർ ജില്ലാ കോഓഡിനേറ്റർമയ്യിൽ കണ്ടക്കൈയിലെ രാജാമണി, കോഓഡിനേറ്റർമാരായ വന്ദന, സുവർണ്ണ എന്നിവർക്കെതിരെ കേസെടുത്തത്.കഴിഞ്ഞവർഷം ജൂലായ് 4 മുതൽ പ്രതികൾസ്കൂട്ടർ പകുതി വിലക്ക് തരാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരിയിൽ നിന്നും പ്രൊപ്രൈറ്റർ പ്രൊഫഷണൽ സർവീസ് ഇന്നോവേഷൻസ് കോറസോൺ കളമശേരി എന്ന സ്ഥാപനത്തിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് 60,000 രൂപ അടപ്പിച്ച ശേഷം സ്കൂട്ടറോ വാങ്ങിയ പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.അതേസമയം നീടിയേങ്ങയിലെ കെ.സബിതയിൽ നിന്നും കഴിഞ്ഞ വർഷം ജൂലായ് 9 ന് പകുതി വിലയ്ക്ക് സ്കൂട്ടറും ലാപ്ടോപ്പും നൽകാമെന്ന് വിശ്വസിപ്പിച്ച് കളമശേരിയിലെ അതേ സ്ഥാപനത്തിൻ്റെ ബേങ്ക് അക്കൗണ്ടിലേക്ക് 88,500 രൂപ അടപ്പിച്ച ശേഷം സ്കൂട്ടറോ ലാപ് ടോപ്പോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ ഇടുക്കിയിലെ ചീഫ് കോ.ഓഡിനേറ്റർ അനന്തു കൃഷ്ണൻ, സീഡ്കണ്ണൂർജില്ലാ കോഓഡിനേറ്റർ കണ്ടക്കൈയിലെരാജാമണി, കോഓഡിനേറ്റർമാരായ സീഡ് സൊസൈറ്റിയിലെ സരോജിനി, കെ.എൻ.സ്വപ്ന എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!