മയ്യില്‍: കണ്ണാടിപ്പറമ്പ് മാലോട്ട് നാടിന്റെ സാമൂഹിക സാംസ്കാരിക കലാ കായിക രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന യുവപ്രതിഭക്ക് ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബ് പുരസ്കാരം. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ജില്ലകലിലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള സ്വാമി വിവേകാനന്ദന് യുവപ്രതിഭാ പുരസ്കാരമാണ് മാതോടം വാരംകടവിലെ യുവപ്രതിഭ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിനാണ് പുരസ്കാരം ലഭിച്ചത്. 2016 ല്‍ ഫുട്ബോള്‍ ടീമായാണ് ക്ലബ്ബിന്റെ തുടക്കം. പിന്നീട് യുവജന ക്ഷേമ 6ബോര്‍ഡ് രജിസ്ട്രേഷനിലൂടെ മികച്ച സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. സമൂഹ ഓണ സദ്യ, കേരള പോലീസുമായി ചേര്‍ന്നുള്ള ഉച്ചഭക്ഷണ പദ്ധതി, ഫുട്ബോള്‍ കോച്ചിങ്ങ്, ലഹരി വിരുദ്ധ പരിപാടികള്‍, കണ്ടല്‍ തൈകള്‍ വെച്ചു പിടിപ്പിക്കല്‍ തുടങ്ങിയ ശ്രദ്ധേയമായ പരിപാടികള്‍ പരിഗണിച്ചാണ് പുരസ്കാരം. യുവാക്കള്‍ക്കായി പുരുഷ- വനിതാ ഫുട്ബോള്‍ ടീമുകള്‍, നാസിക് ബാന്‍ഡ് സംഘം, തമ്പോലം വാദ്യസംഘം തുടങ്ങിയ ഒട്ടേറെ യൂണിറ്റുകളും ക്ലബ്ബിനുണ്ട്.എന്‍.പി. പ്രണവ് സെക്രട്ടറിയായും ടി. സജുല്‍ സെക്രട്ടറിയായുമുള്ള 25 അംഗങ്ങളുള്ള കമ്മിറ്റിയാണ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

