പുതിയതെരു ടൌണിലെ ദീർഘദൂര ബസ്സുകൾക്കുള്ള സ്റ്റോപ്പ് നിർത്തലാക്കാനുള്ള ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി തീരുമാനം പിൻവലിക്കണം:സർവ്വകക്ഷി യോഗം

Kannadiparamba online news

പുതിയതെരു: പുതിയതെരു ടൌണിലെ ചിറക്കൽ പോസ്റ്റ് ഓഫീസ് ബസ്സ്‌ സ്റ്റോപ്പിൽ ദീർഘദൂര ബസ്സുകൾക്കുള്ള സ്റ്റോപ്പ് അനിശ്ചിതമായി നിർത്തലാക്കാനുള്ള എം. എൽ. എയുടെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക്ക് റെലേറ്ററി കമ്മിറ്റി തീരുമാനം പിൻവലിക്കണമെന്ന് സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി പുതിയതെരുവിലെ ചിറക്കൽ പോസ്റ്റ് ഓഫീസിന് മുന്നിലുള്ള ബസ്റ്റോപ്പിൽ ദീർഘദൂര ബസ്സുകളായ ലിമിറ്റഡ് സ്റ്റോപ്പ് ടൗൺ ടു ടൗൺ ബസ്സുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതല്ല എന്നും ദീർഘദൂര ബസ്സുകളുടെ സ്റ്റോപ്പ് നിർത്തലാക്കി എന്നും ട്രാഫിക് റഗുലേറ്ററി കമ്മിറ്റി പത്രസമ്മേളനത്തിലൂടെ പൊതുജനങ്ങളെ അറിയിച്ചു.

പുതിയതെരു വ്യാപാരി വ്യവസായി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പുതിയതെരു വ്യാപാര ഭവനിൽ ചേർന്ന സർവ്വ കക്ഷി യോഗ തീരുമാനപ്രകാരം വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പുതിയതെരുവിൽ നടപ്പിലാക്കിയ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റിയുടെ ഗതാഗത പരിഷ്ക്കരണം നേരിട്ട് വിലയിരുത്തുകയും ഇത് യാത്രക്കാരെയും കച്ചവടക്കാരെയും ബുദ്ധിമുട്ടിക്കുന്നതാണ് എന്നും അഭിപ്രായപ്പെട്ടത്.

ജനുവരി 31 മുതൽ പൊതുജനങ്ങൾക്കും യാത്രക്കാക്കാർ ക്കും ഏറെ പ്രയാസമുണ്ടാക്കിയ രീതിയിലാണ് പുതിയതെരുവിൽ ഗതാഗത പരിഷ്ക്കരണം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പ്രാരംഭ നടപടി എന്ന രീതിയിൽ പഞ്ചദിന പരിപാടിയായി എം. എൽ എയുടെയും ചിറക്കൽ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കിയ ഈ ഗതാഗത പരിഷ്ക്കരണം ചിറക്കലിന്റെ ഹൃദയഭാഗമായ പുതിയതെരു പട്ടണത്തെ പൂർണ്ണമായും ഇല്ലാതാക്കുകയും പുതിയതെരു വ്യാപാര മേഖലയെ തകർക്കുക എന്നതാണ് ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റിയുടെയും എം. എൽ എ യുടെയും തീരുമാനമെന്ന് പൊതുജനങ്ങളും വ്യാപാരികളും പരാതിപ്പെടുന്നു

ഈ ഗതാഗത പരിഷ്ക്കാരം കൊണ്ട് പ്രതിസന്ധിയിലായത് പൊതുജനങ്ങളാണ്. സ്ത്രീകളും കുട്ടികളും, ഗർഭിണികളും വയോജനങ്ങളും ഭിന്നശേഷിക്കാരുമാണ് ഏറെ പ്രയാസപ്പെടുന്നത്. പുതിയതെരുവിലെയും സമീപപ്രദേശങ്ങളിലെയും യാത്രക്കാർ ഇനിമുതൽ തളിപ്പറമ്പ് ഭാഗത്തേക്കുള്ള ദീർഘദൂര ബസ്സിൽ കയറണമെങ്കിൽ പള്ളികുളത്തോ പുതിയതെരു ഹൈവേ ജംഗ്ഷനിലേക്കോ കാൽനടയായോ മറ്റു വാഹനങ്ങളെ ആശ്രയിച്ചോ പോകണം ഇത് യാത്രക്കാരുടെ പോക്കറ്റ് കാലിയാക്കുനുള്ള ശ്രമമാണ്.

ചിറക്കൽ ഗ്രാമ പഞ്ചായത്ത് ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റിയുടെ തെറ്റായ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ കണ്ണൂർ ജില്ല ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റിയോട് ആവശ്യപ്പെട്ടു. പുതിയതെരു വ്യാപാരി വ്യവസായി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സർവ്വ കക്ഷി സംഘം ഗതാഗത പരിഷ്ക്കരണം വരുത്തിയ വിവിധ ബസ്സ്‌ സ്റ്റോപ്പുകൾ പരിശോധിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പി ഒ ചന്ദ്രമോഹനൻ ചിറക്കൽ പഞ്ചായത്ത് യുഡിഎഫ്കൺവീനർ സിദ്ദിഖ് പുന്നക്കൽ, ബിജെപി ചിറക്കൽ മണ്ഡലം പ്രസിഡണ്ട് രാഹുൽ രാജീവൻ മുസ്ലിം ലീഗ് ചിറക്കൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി പി മഹമൂദ്, ആം ആദ്മി പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് കെ വി രതീശൻ, മനുഷ്യാവകാശ സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സി ശശി, ഫ്രറ്റേണിറ്റി മൂവ്മെൻറ് അഴീക്കോട് മണ്ഡലം പ്രസിഡണ്ട് സിജാഹ് അശ്റഫ്, പുതിയതെരു വ്യാപാരി വ്യവസായി സംരക്ഷണ സമിതി രക്ഷാധികാരി പി സജീവൻ കൺവീനർ സുനിൽ പോത്തൻ വൈസ് ചെയർമാൻ പി എം അബ്ദുൽ മനാഫ് ഹാജി, ജോയിൻറ് കൺവീനർമാരായ സി. എൻ മഹറൂഫ്,കെ നാസർ, തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!