കണ്ണാടിപ്പറമ്പ്:പുലീപ്പി ഹിന്ദു എൽ.പി.സ്കൂളിൻ്റെ 120-ാം വാർഷികാഘോഷം നാളെ (7.2. 2025 വെള്ളിയാഴ്ച) രാവിലെ 9.30 ന് കണ്ണൂർ വിദ്യാഭ്യാസ ഉപഡയരക്ടർ കെ.എൻ.ബാബു മഹേശ്വരി പ്രസാദ് ഉദ്ഘാടനം ചെയ്യും. വിവിധ എൻഡോവ്മെൻ്റുകളും അദ്ദേഹം വിതരണം ചെയ്യും. പി.ടി.എ. പ്രസിഡണ്ട് കെ.ബാബു അധ്യക്ഷത വഹിക്കും. വാർഡ് മെമ്പർ പി.മിഹ്റാബി പുരസ്കാര വിതരണം നടത്തും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ജയദേവൻ, മാതൃസമിതി അധ്യക്ഷ എം.സുഷമ , വാർഡ് മെമ്പർമാരായ എ. ശരത്ത്, കെ.വി. സൽമത്ത്, മാനേജർ പി.സി.ദിനേശൻ, മുൻ പ്രധാനാധ്യാപകൻ പി. മനോജ് കുമാർ എന്നിവർ ആശംസ അർപ്പിക്കും. പ്രധാനാധ്യാപിക സി.വി. സുധാമണി റിപ്പോർട്ട് അവതരിപ്പിക്കും. സ്റ്റാഫ് സെക്രട്ടറി കെ. ഉഷ സ്വാഗതവും എസ്.ആർ. ജി. കൺവീനർ എ. ഹാഷിഫ നന്ദിയും പറയും. തുടർന്ന് പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ്സുവരെ കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

