കോട്ടയം: വിവാഹ തലേന്ന് പ്രതിശ്രുത വരൻ വാഹനാപകടത്തിൽ മരിച്ചു. കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് ഭാഗത്ത് കൊച്ചുപാറയിൽ ജിൻസണിന്റെ മകൻ ജിജോ ജിൻസണാണ് (21) മരിച്ചത്. ജിജോയിക്കൊപ്പമുണ്ടായ സുഹുത്തിന് ഗുരുതര പരിക്കേറ്റ്. വയലാ സ്വദേശി അജിത്തിനാണ് ഗുരുതര പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് അപകടം. എംസി റോഡിൽ കാളികാവ് പള്ളിയുടെ സമീപത്ത് വച്ച് ജിജോയും അജിത്തും സഞ്ചരിച്ച ബൈക്കിലേക്ക് വാൻ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചു വിഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുക്കാർ ചേർന്ന് ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിജോയുടെ ജീവൻ രക്ഷിക്കാനായില്ല.
വ്യാഴാഴ്ച രാവിലെ ഇലക്കാട് പള്ളിയിൽ വച്ച് ജിജോമോന്റെ വിവാഹം നടക്കാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്. വയലാ സ്വദേശിയായ യുവതിയാണ് വധു. ജിജോയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.ജിജോമോന്റെ സഹോദരിമാർ: ദിയ, ജീന
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

