കണ്ണൂർ:മാഫിയകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശാനുസരണം ഒക്ടോബർ 8 ന് കണ്ണൂരിൽ സായാഹ്നപ്രതിഷേധ സംഗമം നടത്താൻ യു.ഡി.എഫ് ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും നിയോജക മണ്ഡലം ചെയർമാൻകൺവീനർമാരുടെയും സംയുക്ത യോഗം തീരുമാനിച്ചു.ചെയർമാൻ പിടി മാത്യു അധ്യക്ഷതവഹിച്ചു. കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു. തൃശ്ശൂർ പൂരം കലക്കിയതിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുക, സ്വർണ്ണക്കള്ളക്കടത്ത്, സ്വർണ്ണം പൊട്ടിക്കൽ, ലഹരി കള്ളക്കടത്ത് മാഫിയകൾക്ക് സംരക്ഷണം നൽകുന്ന ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി. എം ആർ അജിത് കുമാറിന്റെ അനധികൃതസ്വത്ത്സമ്പാദനത്തെക്കുറിച്ച്അന്വേഷിക്കുക,എ ഡി ജി പി എ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുഡിഎഫ് സമര രംഗത്തിറങ്ങുന്നത് ഒക്ടോബർ 8 ന് ചൊവ്വാഴ്ച വൈകിട്ട്4മണിക്ക്കണ്ണൂർകാൽടെക്സ് കെഎസ്ആർടിസി പരിസരത്താണ് സായാഹ്ന പ്രതിഷേധ സംഗമം.
പ്രതിഷേധ സംഗമത്തിന്റെ ഭാഗമായിനിയോജക മണ്ഡലംതലങ്ങളിൽ നേതൃയോഗങ്ങൾ വിളിച്ചുചേർക്കാൻ ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകി.വിവിധ കക്ഷി നേതാക്കളായ പ്രൊ. എ ഡി മുസ്തഫ,മഹമൂദ്കടവത്തൂർ,സജീവ്മാറോളി ,ടി.ഒ.മോഹനൻ,വി.സുരേന്ദ്രൻ,ടി.ജനാർദ്ദനൻ,ജോൺസൺ.പി.തോമസ് ,സുധീഷ് കടന്നപ്പള്ളി,സുരേഷ് ബാബുഎളയാവൂർ,മുഹമ്മദ്ബ്ലാത്തൂർ,എം.പി.അരവിന്ദാക്ഷൻ,എസ് എ ഷുക്കൂർ ഹാജി, ഇ പി ഷംസുദ്ദീൻ, സി.വി. ഗോപിനാഥ്, ഉമ്മർ പെരിങ്ങോം,കെ ചിത്രാംഗദൻ , പി കെ ജനാർദ്ദനൻ,സി എം ഗോപിനാഥൻ,പി സി അഹമ്മദ് കുട്ടി, കെ.പി .സലീം, എ കെ സജി, ജോസ് വേലിക്കലത്ത്, ഷക്കീർ മൗവഞ്ചേരി, രാജൻ വാവാച്ചി, രത്നകുമാർ,കെ വി കൃഷ്ണൻ, സി കെ സഹജൻ, വി രാഹുലൻ എം സതീഷ് കുമാർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

