കണ്ണൂരിലെ ക്ഷേത്രങ്ങളിൽ ശത്രുസംഹാര വഴിപാട് നടത്തി എ.ഡി.ജി.പി അജിത്ത് കുമാർ

Kannadiparamba online news

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാര വഴിപാട് നടത്തി എ.ഡി.ജി.പി എം.ആർ. അജിത് കുമാർ. ഇന്ന് രാവിലെ കണ്ണൂർ മാടായിക്കാവിലെത്തിയാണ് ശത്രുസംഹാര വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും എ.ഡി.​ജി.പി ദർശനം നടത്തി. ഇവിടങ്ങളിലും നിരവധി വഴിപാടുകൾ നടത്തി.

അതേസമയം, എ.ഡി.ജി.പിക്കെതിരായ പി.വി അൻവർ എം.എൽ.എയുടെ പരാതികളിൽ നടക്കുന്ന അന്വേഷണ റിപ്പോർട്ട്‌ മൂന്ന് ദിവസത്തിനുള്ളിൽ സർക്കാരിന് നൽകാനൊരുങ്ങി സംസ്ഥാന പൊലീസ് മേധാവി. ഇതിനൊപ്പം ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി നടത്തിയ കൂടിക്കാഴ്ചയിലെ അന്വേഷണത്തിന്റെ റിപ്പോർട്ടും സമർപ്പിച്ചേക്കും. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി സ്ഥാനത്തുനിന്ന് അജിത് കുമാറിനെ നീക്കണോ എന്നതിൽ മുഖ്യമന്ത്രി തീരുമാനമെടുക്കുക. 

എ.ഡി.ജി.പി അന്വേഷിച്ച തൃശൂർ പൂരം കലക്കലിൽ വീണ്ടും അന്വേഷണം നടത്താനും സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. പൂരം കലക്കലിലെ എം.ആര്‍. അജിത് കുമാറിന്‍റെ റിപ്പോർട്ട് സർക്കാർ തള്ളുകയായിരുന്നു. പുന:രന്വേഷണം വേണമെന്നാണ് ആഭ്യന്തര സെക്രട്ടറി നിർദേശിച്ചത്. എ.ഡി.ജി.പിക്കെതിരെ ഡി.ജി.പിതല അന്വേഷണത്തിനും ശിപാർശ ചെയ്തിരിക്കുകയാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!