പറശ്ശിനിക്കടവ് ആയുർവേദ ആശുപത്രിയിൽ ശില്പശാല

Kannadiparamba online news

പറശ്ശിനിക്കടവ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള രാഷ്ടീയ ആയുർവേദ വിദ്യാപീഠത്തിൻ്റെ നേതൃത്വത്തിൽ പറശ്ശിനിക്കട വ് എം.വി.ആർ. ആയുർവേദ മെഡിക്കൽ കോളേജ് അഗദതന്ത്ര വി ഭാഗത്തിന്റെ നേതൃത്വത്തിൽ ദ്വിദിന ശില്പശാല തുടങ്ങി. പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റി ഡയറക്ടർ എം.വി. ഗിരിജ, കെ.സി. ലീന എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

എം.വി.ആർ. ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എ.കെ. മുരളീധരൻ, വൈസ് പ്രിൻസിപ്പൽ ഡോ. ഷൈജു കൃഷ്ണൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. ജോഷി ജോർജ്ജ്, അഗദത ന്ത്ര വിഭാഗം പ്രൊഫസർ ഡോ. ജയസ്മിത, ഡോ. പൂജ തുടങ്ങിയ വർ സംസാരിച്ചു.

ഇന്ത്യയിലെ വിവിധ കോളേജുകളിൽനിന്നായി 35-ഓളം അധ്യാ പകരും പി.ജി. വിദ്യാർഥികളും പങ്കെടുക്കുന്നുണ്ട്. ആദ്യ ദിനത്തിൽ ഡോ. എ.കെ. മുരളീധരൻ, ഡോ. സി.എം. ശ്രീകൃഷ്ണൻ എന്നിവർ ശി ല്പശാലയ്ക്ക് നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!