കണ്ണാടിപ്പറമ്പ…നിടുവാട്ട് ശാഖ മുസ്ലിം യൂത്ത് ലീഗ് ഏർപ്പെടുത്തിയ 2024 മർഹൂം മൊയ്തു മൗലവി സ്മാരക അവാർഡിന് നിടുവാട്ട് ജുമാ മസ്ജിദ് ഖത്തീബ് ബഷീർ നദ് വി അർഹനായി..രണ്ടര പതിറ്റാണ്ട് കാലമായി നിടുവാട്ട് മഹല്ലിലെ ദീനീ സേവന രംഗത്തെ നിറസാനിധ്യമാണ് ബഷീർ നദ് വി…മുഹമ്മദ് നബി (സ) യുടെ ജന്മ ദിനത്തിന്റെ ഭാഗമായി നിടുവാട്ട് സിബ്ഗത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റി സംഘടിപ്പിച്ച മെഹ്ഫിലെ മീലാദിൽ വെച്ച് നിടുവാട്ട് ശാഖ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹുസൈൻ MV ബഷീർ നദ്‌വിക്ക് അവാർഡ് നൽകി ആദരിച്ചു .ചടങ്ങിൽ അഴീക്കോട് മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് സെക്രട്ടറി മുഹമ്മദലി ആറാം പീടിക,ശാഖാ പ്രസിഡന്റ് മുനീബ് പി, ശാഖാ ട്രഷറർ ഹാരിസ് ബി, മഹല്ല് ജനറൽ സെക്രട്ടറി ഷാഫി കെ പി, മദ്‌റസ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി മാസ്റ്റർ, മദ്‌റസ ജനറൽ സെക്രട്ടറി സി പി മഹീൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

