കമ്പില്‍: ആര്.എസ്.എസിന്റെ നൂറാം വാര്‍ഷികത്തില്‍ രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കാനുള്ള തീരുമാനത്തെ തടഞ്ഞത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാതായതാണെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് പറഞ്ഞു. കമ്പില്‍ ടൗണില്‍ നടന്ന ചടയന്‍ ഗോവിന്ദന് ദിനാചരണം ഉദ്ഘാടനം ചെയ്ത സംസ്ാരിക്കുകയായിരുന്നു അദ്ധേഹം. സംഘാടക സമിതി ചെയര്മാന് പി. പവിത്രന് അധ്യക്ഷത വഹിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും മൂല്യബോധവുമാണ് സാധാരണക്കാരനെ മുന്നോട്ട് നയിക്കാനുള്ള ശക്തി പകരുന്നത്. അസ്സമില്‍ മുസ്ലീം ജനതക്ക് വ്യത്യസ്ത നിയമമാണ് നടപ്പിലാക്കുന്നത്. അവിടെ മുസ്ലീം വിരുദ്ധ നിയമങ്ങളാണ് നടക്കുന്നത്. ഇടതു പക്ഷം ഭരിക്കുന്നിടത്ത് വര്‍ഗീയ കലാപം ഒരിക്കലുമുണ്ടാകില്ല. ആര്.എസ്.എസ്. ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന വിദ്വേഷത്തിന്രെ രാഷ്ട്രീയം നമ്മുടെ സമൂഹത്തിന്രെ ഐക്യത്തെ തകര്‍ത്ത് കലാപത്തിലേക്ക് നയിക്കും. ബി.ജെ.പി. ശക്തിപ്പെട്ടിടത്ത് ഒരോ മനുഷ്യരിലും വര്‍ഗീയ ചിന്തകള്‍ കടന്നു വരികയാണ്. കേരളത്തിലും വര്‍ഗീയത അതിന്റെ സ്വാധീനം വിപുലീകരിക്കുകയാണ്. ജാഗ്രതയോടെ ഇടപെട്ടില്ലെങ്കില്‍ രാജ്യം അപകടത്തിലാകും. ഇതിനെതിരെ പ്രതികരിക്കാന്‍ ഇടതുപക്ഷം മാത്രമാണുള്ളതെന്നാണ് പരിമിതിയെന്നും അദ്ധേഹം പറഞ്ഞു. എം.വി. ജയരാജന്, പി.വി. രാജേഷ്, ടി.കെ. ഗോവിന്ദന്, എന്‍.അനില്‍കുമാര്‍, കെ.സി. ഹരികൃഷ്ണന്, കെ. ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

