നാറാത്ത് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഓണത്തിന് ഒരുകൊട്ടപ്പൂവ് പദ്ധതിയുടെ പഞ്ചായത്ത് തല വിളവെടുപ്പ് ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി. ഷീബ കെ. പി യുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ. രമേശൻ നിർവ്വഹിച്ചു . കൃഷി ഓഫീസർ അനുഷ അൻവർ പദ്ധതി വിശദീകരിച്ചു .വാർഡ് മെമ്പർ പി കെ ജയകുമാർ, സി ഡി എസ് ചെയർപേഴ്സൺ ഷീജ, എ ഡി എസ് മെമ്പർമാർ , കർഷകർ എന്നിവർ പങ്കെടുത്തു. കൃഷി അസിസ്റ്റൻ്റ് സന്ധ്യ ജയറാം സ്വാഗതവും, സുധീഷ് എം. ചടങ്ങിന് നന്ദിയും പറഞ്ഞു. മാതോടം ഒൻപതാം വാർഡിലെ ദിലീപ് കുമാർ എന്ന യുവ കർഷകനാണ് ജില്ലാ പഞ്ചായത്ത് ഓണത്തിന് ഒരുകൊട്ടപ്പൂവ് പദ്ധതി പ്രകാരം 1000 മല്ലികതൈ കൃഷി നടത്തിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

