പളളി ഓഫീസിൽ കയറി സെക്രട്ടറിയെ കൊല്ലുമെന്ന് ഭീഷണി രണ്ടു പേർക്കെതിരെ കേസ്

Kannadiparamba online news

പഴയങ്ങാടി.പള്ളിക്കമ്മിറ്റി സെക്രട്ടറിയെ ഓഫീസിൽ കയറി തടഞ്ഞു നിർത്തി അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും കയ്യേറ്റം ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. ഏഴോം നരിക്കോട് ഉദയ സ്പോർട്സ് ക്ലബ്ബിന് സമീപം താമസിക്കുന്ന കെ. പി .അബുബക്കർ ഹാജിയുടെ പരാതിയിലാണ് നരിക്കോട് സ്വദേശികളായ കരീം, റഷീദ് എന്നിവർക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 31 ന് ശനിയാഴ്ച ഉച്ചക്ക് 2.30 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം.നരിക്കോട് ഉസ്താദ് മഖാം റിഫായി മസ്ജിദ് കമ്മിറ്റിയിൽ സ്വഭാവദൂഷ്യം കാരണം കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയ വിരോധത്തിൽ പ്രതികൾ ഓഫീസിൽ കയറി അതിക്രമം കാണിക്കുകയും കയ്യേറ്റം ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!