കണ്ണൂർ: മാരക ലഹരി മരുന്നായ മെത്താംഫിറ്റാമിനുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി.മലപ്പട്ടം പാപ്പക്കരി കത്തിയണയിലെ കെ.വൈഷ്ണവ് (28), മലപ്പട്ടം പൂക്കട്ടയിലെ പി. പി.ജിതേഷ് (23) എന്നിവരെയാണ്
എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻ്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെസർക്കിൾ ഇൻസ്‌പെക്ടർ സി.ഷാബുവും സംഘവും പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവ് എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിന്റെ ഭാഗമായി പട്രോൾ നടത്തി വരവെ പുതിയതെരു റോഡിൽ കാട്ടാമ്പള്ളിയിൽ വെച്ച് ഇന്നലെ രാത്രി 7മണിക്കാണ്
മാരക ലഹരി മരുന്നായ 5.068 ഗ്രാം മെത്താംഫിറ്റാമിനുമായി യുവാക്കൾ എക്സൈസ് പിടിയിലായത്.
റെയ്ഡിൽഅസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർമാരായ അബ്ദുൽ നാസർ ആർ. പി, പ്രഭുനാഥ് പി. സി, സിവിൽ എക്സ്സൈസ് ഓഫീസർമാരായശരത്.പി . ടി.,
പ്രിയേഷ് .പി,മുഹമ്മദ് അജ്മൽ .കെ. എം , വനിതാ സിവിൽ എക്സൈസ് ഓഫീസർ സീമ.പി എന്നിവരും ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

