പരിയാരം. ദേശീയപാതയിലെവിളയാങ്കോട് ശിവക്ഷേത്രത്തിലെ ഭണ്ഡാരങ്ങളും മൂന്നോളം കടകളും കുത്തിതുറന്ന കുപ്രസിദ്ധ മോഷ്ടാക്കളെ പയ്യന്നൂർ ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് പിടികൂടി.സമീപകാലത്ത് ജയിലിൽ നിന്നിറങ്ങിയ
കുപ്രസിദ്ധ കവർച്ചക്കാരായ മട്ടന്നൂര്‍ കോളാരി മണ്ണൂര്‍ സ്വദേശി വിജേഷ് .കെ (38), തൃശ്ശൂര്‍ ആമ്പല്ലൂര്‍ മണ്ണന്‍പേട്ട സ്വദേശി പൊഴലി പറമ്പിൽഷിബു(52) എന്നിവരെയാണ് കണ്ണൂർ റൂറൽ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള പയ്യന്നൂർ ഡിവൈഎസ്പി കെ.വിനോദ്കുമാറിൻ്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് അംഗങ്ങളും പരിയാരം പോലീസും ചേർന്ന് പിടികൂടിയത്.ഇക്കഴിഞ്ഞ 21 ന് രാത്രിയിലാണ് ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളും സമീപത്തെ കടകളിലും പ്രതികൾ കവർച്ച നടത്തിയത്. ക്ഷേത്രത്തിൽ നിന്നും
15,000 രൂപ നഷ്ടപ്പെട്ടിരുന്നു. കവര്‍ച്ച നടത്തിയ ഇരുവരും പിന്നീട് മംഗലാപുരത്തേക്ക് രക്ഷപ്പെടുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടര്‍ന്ന പോലീസ് മംഗലാപുരത്ത് എത്തുമ്പോഴേക്കും പ്രതികൾ കോഴിക്കോട്ടേക്ക് കടന്നെങ്കിലും പിൻതുടർന്ന് പിടികൂടുകയായിരുന്നു. പോലീസ് സംഘത്തിൽ
പരിയാരം ഇൻസ്പെക്ടർ.എം.പി വിനീഷ് കുമാര്‍, എസ് ഐ എന്‍.പി രാഘവന്‍, എസ്. ഐ .ടി.പി ഷാജിമോന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ ഷിജോ അഗസ്റ്റിന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നൗഫല്‍ അഞ്ചില്ലത്ത്, എൻ.കെ.അഷറഫ്, ഏ.ജി. അബ്ദുള്‍ ജബ്ബാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

