തളിപ്പറമ്പ്:അൽ മഖർ 35-ാം വാർഷിക സനദ് ദാന സമ്മേളനത്തിനും കൻസുൽ ഉലമാ ആറാം ആണ്ട് അനുസ്മരണ സമ്മേളനവും നടത്തി.സ്വാഗത സംഘം ചെയർമാൻ സയ്യിദ് സഅദുദ്ദീൻ തങ്ങൾ വളപട്ടണം പതാക ഉയർത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം പരിയാരം അബ്ദുർറഹ്മാൻ ബാഖവിയുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ്
സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോല്‍
സമ്മേളന പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സയ്യിദ് സഅദ് തങ്ങൾ,ബി.എസ് അബ്ദുല്ല കുഞ്ഞ് ഫൈസി, മുട്ടിൽ മുഹമ്മദ് കുഞ്ഞിബാഖവി ,
പി.കെ ഉമർ മുസ് ലിയാർ, ഉമർസഅദി , ഒ അബ്ദു ഹാജി,ശാഫി ലത്വീഫി, കെ.എസ് റിയാസ് പ്രസംഗിച്ചു. ആർ.പി ഹുസൈൻ സ്വാഗതവും ബി. എ അലി മൊഗ്രാൽ നന്ദിയും പറഞ്ഞു.
ആത്മീയ സംഗമത്തിൽ ബുർദ മജ്ലിസും പ്രഭാഷണവും നടക്കും. ഡോ .മുഹമ്മദ് ഫാറൂഖ് നഈമി പ്രഭാഷണം നടത്തി.
ദിക്ർ ദുആ മജ്ലിസിന് സയ്യിദ് അബ്ദുർറഹ്‌മാൻ ശഹീർ അൽബുഖാരി പൊസോട്ട് നേതൃത്വം നല്‍കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

