കണ്ണാടിപ്പറമ്പ്: ബസ്സില്‍ നഷ്ടപ്പെട്ട അരലക്ഷം രൂപ യാത്രക്കാരനായ ഉടമയ്ക്ക് തിരിച്ചുനല്‍കി ജീവനക്കാര്‍ മാതൃകയായി. കണ്ണാടിപ്പറമ്പ്-കണ്ണൂര്‍ ജില്ലാ ആശുപത്രി റൂട്ടിലോടുന്ന സംഗീത് ബസ്സിലെ ജീവനക്കാരാണ് തുക തിരിച്ചുനല്‍കിയത്. ഇന്ന് ഉച്ചയ്ക്ക് 2.30ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് പണം നഷ്ടപ്പെട്ടത്. തുടര്‍ന്ന് ജീവനക്കാര്‍ വൈകീട്ട് മൂന്നോടെ തിരിച്ചുനല്‍കി. പണം ലഭിച്ച ബസ് ജീവനക്കാരായ ബസ് ഡ്രൈവര്‍ സനേഷ്, കണ്ടക്ടര്‍ പ്രണവ്, ക്ലീനര്‍ ബിജു എന്നിവരാണ് മാതൃകാപ്രവര്‍ത്തനം നടത്തിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

