ദേശസേവ യുപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു.

Kannadiparamba online news

കണ്ണാടിപ്പറമ്പ് : ദേശസേവ യു പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ 9.30 ന് നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.രമേശൻ പതാക ഉയർത്തി. സ്കൂൾ പ്രധാനാധ്യാപിക എം.വി.ഗീത ടീച്ചർ,സീനിയർ അസിസ്റ്റന്റ് ഇ ജെ സുനിത ടീച്ചർ,പി. ടി. എ വൈസ് പ്രസിഡന്റ് എൻ.വി ലതീഷ് വാര്യർ തുടങ്ങിയവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് സംസാരിച്ചു. നാറാത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്യാമള കെ, സ്റ്റാഫ് സെക്രട്ടറി എ ബിന്ദു ടീച്ചർ, എസ്. ആർ ജി കൺവീനർ വി കെ സുനിത ടീച്ചർ മറ്റ് അധ്യാപക- അനധ്യാപകർ,പി ടി എ അംഗങ്ങൾ,രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സാമൂഹ്യ ശാസ്ത്ര ക്ലബ് അംഗം വൈഗ പി പി കുട്ടികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. രക്ഷിതാക്കളുടെ ക്വിസ് മത്സരം സംഘടിപ്പിച്ചു. പ്ലാസ്റ്റിക്കിനെതിരെയും ച്യൂയിംഗത്തിനെതിരെയും കുട്ടികൾ പ്രതിജ്ഞയെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!