ടി വി റിപ്പേർ ചെയ്യാനെന്ന വ്യാജേന വീടുകളിലെത്തി കവർച്ച അന്തർ സംസ്ഥാന കവർച്ചക്കാരൻ പിടിയിൽ

Kannadiparamba online news

തളിപ്പറമ്പ്: കുടുംബസമേതം ലോഡ്ജുകളിൽ താമസിച്ചു വീടുകൾ
തോറും കയറി ഇറങ്ങി ടി വി റിപ്പേർ ചെയ്യാനെന്ന വ്യാജേന ആന്തൂരിൽപട്ടാപ്പകൽ കവർച്ച നടത്തിയ കുപ്രസിദ്ധഅന്തർ സംസ്ഥാന കവർച്ചക്കാരൻ പിടിയിൽ. ബാംഗ്ലൂർ സ്വദേശിയും ആന്ധ്രയിൽ താമസക്കാരനുമായിരുന്ന ഉമേഷ് എന്ന ഉമേഷ് റെഡ്ഡിയെ (46) യെയാണ് തളിപ്പറമ്പ് എസ്.ഐ.കെ.ദിനേശൻ്റെ നേതൃത്വത്തിൽ അഡീഷണൽ എസ്.ഐമാരായനാരായണൻ നമ്പൂതിരി, മുഹമ്മദലി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺകുമാർ, പ്രമോദ്, ജയദേവൻ, റൂറൽ ജില്ലാ പോലീസ് മേധാവി നിയമിച്ച ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്. ഐ.ഷിജോ അഗസ്റ്റിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നൗഫൽ അഞ്ചില്ലത്ത്, അഷറഫ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

ആന്ധ്രയിൽ താമസക്കാരനായ പ്രതിവിവാഹം ചെയ്ത തമിഴ്നാട് കന്യാകുമാരി കുണ്ഡൽ സ്വദേശിനിക്കൊപ്പം കണ്ണൂർ തോട്ടടക്ക് സമീപത്തെ ലോഡ്ജിൽ താമസിച്ചാണ് കവർച്ചക്കെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച പകൽ ആന്തൂര്‍കാവിന് സമീപത്ത സി. തങ്കമണിയുടെ(75)വീട് കുത്തിതുറന്ന് അലമാരയിൽ സൂക്ഷിച്ച
രണ്ട് ലക്ഷം രൂപയും ഒന്നേമുക്കാല്‍ പവൻ്റെ മാലയുമാണ് പ്രതി കവർന്നത്.പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ വീടിന് സമീപത്തെ നിരീക്ഷണ ക്യാമറയിൽ നിന്നാണ് പ്രതിയുടെ ദൃശ്യം ലഭിച്ചത്.തുടർന്ന് ലോഡ്ജുകളും മറ്റും നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനിടയിലാണ് കുപ്രസിദ്ധമോഷ്ടാവ് പോലീസ് പിടിയിലായത്. മോഷ്ടാവിൽ നിന്നും മോഷ്ടിച്ചതിൽ കുറച്ച് പണം പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!