കുറച്ചു സമയം പണിമുടക്കി വാട്സ്ആപ്;
ഇൻസ്റ്റഗ്രാമിലും പ്രശ്നം

Kannadiparamba online news

ടെക്ഭീമൻ മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ വാട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും പണിമുടക്കി. ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം 11.45ഓടെയാണ് പല‍ർക്കും സേവനങ്ങൾ മുടങ്ങിയത്. വാട്സ്ആപിൽ മെസേജുകൾ അയക്കാനാവുന്നില്ലെന്ന് നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടു. മൊബൈൽ ആപ്ലിക്കേഷനിലും ബ്രൗസർ വഴി കംപ്യൂട്ടറുകളിൽ പ്രവ‍ർത്തിക്കുന്ന വാട്സ്ആപ് വെബ് സേവനത്തിലും ഒരുപോലെ തടസം നേരിട്ടു.

ഇൻസ്റ്റഗ്രാമിലും പ്രശ്നങ്ങളുണ്ടായെന്ന് ഉപയോക്താക്കൾ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ ഫീഡും സ്റ്റോറുകളും അപ്‍ഡേറ്റ് ആവുന്നതുമില്ല. ഈ വ‍ർഷം ഇത് രണ്ടാം തവണയാണ് മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇത്തരത്തിലുള്ള തടസങ്ങൾ നേരിടുന്നത്. മാർച്ചിൽ നിരവധി ഉപയോക്താക്കൾക്ക് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ്സ് എന്നിവ പണിമുടക്കിയിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ തിന്നെ പെട്ടെന്ന് ലോഗൗട്ട് ആയെന്നതായിരുന്നു പ്രധാന പ്രശ്നം. മൊബൈൽ ആപ്പിലും വെബ്‍സൈറ്റിലും ഒരുപോലെ ഇത് അനുഭവപ്പെടുകയും ചെയ്തിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!