ഹോട്ടലിൽ മോഷണം മോഷ്ടാവ് പിടിയിൽ

Kannadiparamba online news

കണ്ണപുരം: ഹോട്ടൽ കുത്തിതുറന്ന് പണം കവർന്ന പ്രതി പിടിയിൽ. ആലക്കോട് കാർത്തികപുരം സ്വദേശി പുതുശേരി ഷിജു (39) വിനെയാണ് എസ്.ഐ.റഷീദ് നാറാത്തും സംഘവും അറസ്റ്റു ചെയ്തത്.ഇക്കഴിഞ്ഞ 25 ന് രാത്രിയിൽ
ദേശീയപാതക്കരികിൽമാങ്ങാട് പ്രവർത്തിക്കുന്ന അമ്പാടി ഹോട്ടലിലാണ് മോഷണം നടന്നത്..അകത്ത് കയറിയ മോഷ്ടാവ് ഹോട്ടലിൽ സൂക്ഷിച്ച 15,000 രൂപ കവർന്നിരുന്നു.
രാവിലെ ഹോട്ടൽ തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണം നടന്നത് കണ്ടത്.തുടർന്ന് ഉടമ കെ.ദീപേഷ് കണ്ണപുരം പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിനിടെയാണ് മോഷ്ടാവ് പിടിയിലായത്. മോഷ്ടാവിന് ആലക്കോടും മോഷണ കേസ് നിലവിലുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!