കണ്ണൂർ : പുല്ലൂപ്പിക്കടവ് പാലത്തിന് സമീപം ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മുണ്ടല്ലൂർ മക്രേരി കുഞ്ഞിപ്പീടിക വീട്ടിൽ വി.കെ.മുഹമ്മദ് ഷാഫിയാണ് (24) മരിച്ചത്. ഇന്നലെ രാത്രി 11.15നായിരുന്നു അപകടം. ഷാഫി കണ്ണാടിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായി രുന്നു എതിരെ കണ്ണൂർ ഭാഗത്തേക്ക് വന്ന ലോറിയുമായാണ് ഇടിച്ചത്. പരു ക്കേറ്റ ഷാഫിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാലത്തിൻ്റെ അത്താഴക്കുന്ന് ഭാഗത്താണ് അപകടം നടന്നത്. ടൗൺ പൊലീസ് സ്‌ഥലത്തെ ത്തിയിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
പിതാവ് പരേതനായ തൈലവളപ്പിലെ പി.മജീദിൻ്റെയും മൗവ്വഞ്ചേരി പള്ളിച്ചാൽ നസീറ ദമ്പതികളുടെയും മകനാണ്.
സഹോദരങ്ങൾ ഫർഹാന, ഫസ്ന, മുഹമ്മദ്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

